കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ചപ്പാത്തി നിര്‍മ്മാണം അവസാനിപ്പിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തി നേടിയ ജയില്‍ ചപ്പാത്തിയുടെ നിര്‍മ്മാണം അവസാനിപ്പിയ്ക്കുന്നതായി റിപ്പോര്‍ട്ട്. വിറ്റുവരവിലുണ്ടാകുന്ന ഇടിവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ചപ്പാത്തി നിര്‍മ്മാണം അവസാനിപ്പിയ്ക്കാന്‍ കാരണമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞതായി മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഘട്ടം ഘട്ടമായി ചപ്പാത്തി നിര്‍മ്മാണം അവസാനിപ്പിയ്ക്കാനാണ് നീക്കം. ഇതിനെതിരെ ജയിലിനകത്തും ജീവനക്കാര്‍ക്കിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ജയില്‍ ചപ്പാത്തിയില്‍ നിന്ന ലാഭം കിട്ടുന്നില്ലെന്നും ദിനംപ്രതി നഷ്ടത്തിലേയ്കക് കൂപ്പുകുത്തുകയാണെന്നുമാണ് അധികൃതര്‍ പറയുന്നതത്. ഇതുവരെ 18കോടിയുടെ വിറ്റുവരവ് നേടാനായെങ്കിലും ലാഭം പരിമിതമാണത്രേ. ചീമേനി ജയിലില്‍ മാത്രം 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറയുന്നത്. ഒന്നര വര്‍ഷത്തിനിടെ മൂന്നുകോടിയുടെ ലാഭമാണ് ഉണ്ടായത്.

Chapati

ജയില്‍ ജീവനക്കാര്‍ ചപ്പാത്തി നിര്‍മ്മാണത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സുരക്ഷാ വീഴ്ചയുണ്ടാകാന്‍ ഇടയുണ്ട്. നിര്‍മ്മാണത്തിന്റെ വരവും ചെലവും പൊരുത്തപ്പെടാനാകാത്ത സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി ചപ്പാത്തി നിര്‍മ്മാണം അവസാനിപ്പിയ്ക്കുന്ന വിവരം ജയില്‍ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ശബരിമല സീസണില്‍ ജയില്‍ ചപ്പാത്തിയ്ക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നു. ഒരുമാസമായി നിര്‍മ്മാണം ഭാഗികമായിട്ടാണ് നടക്കുന്നത്. നികുതി ഇനത്തിലും ജയിലില്‍ നിന്ന് ലക്ഷങ്ങള്‍ അടയ്‌ക്കേണ്ടി വരുന്നതും തിരിച്ചടിയായിട്ടുണ്ട്.

English summary
Authorities planning to stop Jail Chapati production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X