പിവി അൻവർ എംഎൽഎ തടയണ പൊളിച്ചുനീക്കണം! രണ്ടാഴ്ച സമയം, ചെലവും വഹിക്കണം...
മലപ്പുറത്ത് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മലപ്പുറം: പിവി അൻവർ എംഎൽഎയുടെ വിവാദമായ തടയണ പൊളിക്കാൻ നിർദേശം. നിയമം ലംഘിച്ച് പിവി അൻവർ എംഎൽഎ ചീങ്കണ്ണിപ്പാലയിൽ നിർമ്മിച്ച തടയണ പൊളിച്ച് നീക്കണമെന്നാണ് ദുരന്തനിവാരണ സമിതി നിർദേശിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കകം തടയണ പൊളിച്ച് നീക്കണം. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കേണ്ട ചുമതല. മലപ്പുറത്ത് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

തടയണ പൊളിക്കേണ്ടിതിനുള്ള ചെലവ് സ്ഥലമുടമ തന്നെ വഹിക്കണമെന്നും, സ്ഥലമുടമ പൊളിച്ചുനീക്കാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെട്ട് തടയണ പൊളിച്ചുനീക്കണമെന്നും യോഗത്തിൽ തീരുമാനമെടുത്തു.












Click it and Unblock the Notifications