Get Updates
Get notified of breaking news, exclusive insights, and must-see stories!

കമിതാക്കളുടെ 'പ്രണയലീല' കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കി;അടൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു

അടൂര്‍-ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്താണ് അപകടം സംഭവിച്ചത്.

പത്തനംതിട്ട: യാത്രക്കാരായ കമിതാക്കളുടെ സ്‌നേഹപ്രകടനം കാണാനായി ഡ്രൈവര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അടൂര്‍-ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്താണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.

സവാരി വിളിച്ച കമിതാക്കളുടെ സ്‌നേഹപ്രകടനം അതിരുകടന്നപ്പോഴാണ് ഡ്രൈവറുടെ ശ്രദ്ധമാറിപ്പോയത്. കമിതാക്കളുടെ സംസാരം മാത്രം കേട്ട ഡ്രൈവര്‍. അവര്‍ എന്താണ് ചെയ്യുന്നത് എന്നറിയാനായി തിരിഞ്ഞു നോക്കിയപ്പോളാണ് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു.

പത്തനംതിട്ട തുവയൂരില്‍...

പത്തനംതിട്ട തുവയൂരില്‍...

വെള്ളിയാഴ്ച ഉച്ചയോടെ, പത്തനംതിട്ട അടൂര്‍-ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്താണ് ഓട്ടോയും കാറും കൂട്ടിയിടിച്ചത്.

അതിരു കടന്ന സ്‌നേഹപ്രകടനം...

അതിരു കടന്ന സ്‌നേഹപ്രകടനം...

സവാരി വിളിച്ച കമിതാക്കളായ യുവാവും യുവതിയും ഓട്ടോയില്‍ കയറിയ സമയം മുതല്‍ പരസ്പരം സ്പര്‍ശിച്ചും മറ്റും അതിരുകടന്ന സ്‌നേഹപ്രകടനത്തിലായിരുന്നു.

ഓട്ടോ നിയന്ത്രണം വിട്ടു...

ഓട്ടോ നിയന്ത്രണം വിട്ടു...

കമിതാക്കളുടെ സംസാരമെല്ലാം ശ്രദ്ധിച്ച ഡ്രൈവര്‍ പിന്നില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനായി തിരിഞ്ഞുനോക്കിയ സമയത്താണ് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്.

കാറിലിടിച്ചു, ആര്‍ക്കും പരിക്കില്ല...

കാറിലിടിച്ചു, ആര്‍ക്കും പരിക്കില്ല...

നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകട വിവരമറിഞ്ഞ് പോലീസും സംഭവ സ്ഥലത്തെത്തി.

കമിതാക്കള്‍ രക്ഷപ്പെട്ടു...

കമിതാക്കള്‍ രക്ഷപ്പെട്ടു...

അപകടം സംഭവിച്ച ഉടന്‍ തന്നെ ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന യുവാവും യുവതിയും ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+