ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
ഉപ്പള: ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ഉപ്പള ഗേറ്റിലാണ് അപകടം.
ഹൊസങ്കടിയില്‍ നിന്ന് ഉപ്പളയിലേക്കു പോവുകയായിരുന്ന ഓട്ടോയും കാസര്‍കോട്ട് നിന്ന് തലപ്പാടിയിലേക്കു പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കൈക്കമ്പയിലെ ഓട്ടോ ഡ്രൈവര്‍ സോങ്കാലിലെ ഇസ്മയിലി (40)നെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവര്‍ നുള്ളിപ്പാടിയിലെ രാമയ്ക്കും നിസ്സാര പരിക്കേറ്റു.


Click it and Unblock the Notifications