Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടുവയസുകാരിയെ ഓട്ടോയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം!ഡ്രൈവര്‍ അറസ്റ്റില്‍,സംഭവം കാസര്‍കോട്...

വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നാട്ടക്കല്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ കാപ്പിക്കാട് ദിനേശനെയാണ് ആദൂര്‍ സിഐ സിബി തോമസിന്റെയും എസ്‌ഐ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 22 ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ ദിനേശന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികളെ സ്ഥിരമായി സ്‌കൂളില്‍ കൊണ്ടുവിടാനും തിരിച്ച് വീട്ടിലെത്തിക്കാനും മാതാപിതാക്കള്‍ ദിനേശനയായിരുന്നു ഏര്‍പ്പാട് ചെയ്തിരുന്നത്. മറ്റ് കുട്ടികളെയെല്ലാം വീട്ടിലാക്കിയ ശേഷം എട്ടുവയസുകാരി മാത്രം ഓട്ടോയില്‍ തനിച്ചായ സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

rape

ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയായിരുന്നു പീഡനശ്രമം. പിന്നീട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ദിനേശനെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള പോക്‌സോ നിയമപ്രകാരമടക്കമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+