ആലാമിപ്പള്ളിയിലെ കൊല ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നലെ വൈകിട്ടുണ്ടായ കൊലപാതകത്തിന്റെ കാരണം അപരിചിതരായ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യംസ് സത്യവര്‍ധന്‍ (42)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ ചാളക്കടവ് സ്വദേശി ദിനേശിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വെച്ച് ആശിഷും ദിനേശനും തമ്മില്‍ നിസാര കാര്യത്തിന് വാക്കുതര്ക്കമുണ്ടായിരുന്നുവത്രെ. ഇത് രൂക്ഷമായതോടെ ബാര്‍ ജീവനക്കാര്‍ ഇരുവരോടും പുറത്തേക്ക് പോകാന്‍ പറയുകയായിരുന്നു.
ഇതനുസിച്ച് ആശിഷ് ബാറില്‍ നിന്ന് പുറത്തിറങ്ങി പുതിയ ബസ് സ്റ്റാന്റിന് പരിസരത്തെ കടവരാന്തയില്‍ പോയിരുന്നു. പിന്നാലെ ദിനേശനും ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മരകഷണം കൊണ്ട് ദിനേശന് ആശിഷിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആശിഷ് അമിത മദ്യലഹരിയിലായിരുന്നു പൊലീസ് പറഞ്ഞു.

കോടോം-ബേളൂര്‍ കോളിയാറില്‍ തോട്ടം തൊഴിലാളിയായിരുന്നു ആശിഷ്. ആശിഷിന് ഭാര്യയുമായി ബന്ധപ്പെട്ട് ഒരു കേസുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുംവഴിയാണ് കാഞ്ഞങ്ങാട്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാകുകയുള്ളുവെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍ പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications