Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകന്റെ കൈ ഡ്രൈവര്‍ തല്ലിയൊടിച്ചു

കൊച്ചി: കൊച്ചിയില്‍ ഓട്ടോ ഡ്രൈവര്‍ മധ്യമപ്രവര്‍ത്തകന്റെ രണ്ട് കൈകളും തല്ലിയൊടിച്ചു. അമിത ചാര്‍ജ്ജ് നല്‍ാകാന്‍ വിസമ്മതിച്ചതിനാണ് മര്‍ദ്ദനം. കേരള കൗമുദി എറണാകുളം യൂണിറ്റിലെ സബ് എഡിറ്റര്‍ ആര്‍ ലെനിനാണ് ആക്രമണത്തിന് ഇരയായത്. ജാക്കി ലിവര്‍ ഉപയോഗിച്ചാണ് മാധ്യമപ്രവര്‍ത്തകന്റെ കൈ തല്ലിയൊടിച്ചത്. മുരളി എന്ന ഓട്ടോ ഡ്രൈവറാണ് അക്രമം നടത്തിയത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച (മെയ് 22) രാത്രി 11.30 ഓടെ എംജി റോഡില്‍ കെപിസിസി ജംഗംഷന് സമീപമായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ലെനിനും സുഹൃത്തും ഓട്ടോ വിളിച്ചത്. തുടക്കത്തില്‍ തന്നെ 40 രൂപ വേണമെന്ന് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നും 30 രൂപയാണ് നല്‍കുന്നതെന്നും അധിക ചാര്‍ജ്ജ് നല്‍കില്ലെന്നും ലെനിനും സുഹൃത്തും പറഞ്ഞു.

Crime

തര്‍ക്കമായപ്പോള്‍ വണ്ടി നിര്‍ത്താന്‍ ഇരുവരും ആവശ്യപ്പെട്ടു. അധികയാത്രാക്കൂലിയെപ്പറ്റി പരാതി നല്‍കുമെന്നും പറഞ്ഞു. തുടര്‍ന്നായിരുന്നു ഡ്രൈവറുടെ അക്രമണം. കൈകള്‍ക്ക് പരിക്കേറ്റ ലെനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+