കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്

ആശുപത്രിയില്‍ ചികില്‍സ തേടി. നീതയുടെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പല്ല് ഇളകിയിട്ടുണ്ട്.

Google Oneindia Malayalam News

Recommended Video

cmsvideo
കൊച്ചിയിൽ ഓട്ടോ ഡ്രൈവർ കാണിച്ചു കൂട്ടിയത് | Oneindia Malayalam

ആലുവ: വീട്ടമ്മയോട് മോശമായി പെരുമാറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവറുടെ നടപടികള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നത്. ഓട്ടം വിളിച്ചുപോയ വീട്ടമ്മയെയാണ് ഓട്ടോ ഡ്രൈവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തത്. മുഖത്ത് നിരവധി മുറിവുകളുമായി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടം വിളിച്ച കാശിന് ബാക്കി ചോദിച്ചതാണ് ഡ്രൈവറെ പ്രകോപിതനാക്കിയതെന്ന് വീട്ടമ്മ പറയുന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവറും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ...

തൃശൂരില്‍ പോയി മടങ്ങുമ്പോള്‍

തൃശൂരില്‍ പോയി മടങ്ങുമ്പോള്‍

ആലങ്ങാട് കളപ്പറമ്പത്ത് ജോസഫിന്റെ ഭാര്യ നീതയാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് പരാതി സമര്‍പ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിയല്‍ ചികില്‍സയിലാണിവര്‍. തൃശൂരില്‍ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവമുണ്ടായതെന്ന് നീത പറയുന്നു.

റെയില്‍വെയിലേക്ക് പോയത്

റെയില്‍വെയിലേക്ക് പോയത്

ബസ്സിറങ്ങി ഓട്ടോ വിളിച്ച് റെയില്‍വെ സ്‌റ്റേഷനിലേക്ക് പോയതായിരുന്നു നീത. അവിടെയാണ് അവര്‍ സ്‌കൂട്ടര്‍ വച്ചിരുന്നത്. സ്‌കൂട്ടര്‍ എടുത്ത് വീട്ടില്‍പോകാമെന്ന് കരുതിയാണ് ഓട്ടോ വിളിച്ചത്.

40 രൂപ കൂലി

40 രൂപ കൂലി

നാല്‍പ്പത് രൂപ കൂലി ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നീത നല്‍കിയത് 35 രൂപ. ചില്ലറയായി തന്റെ കൈയ്യില്‍ ഇതാണുള്ളതെന്ന് നീത പറഞ്ഞു. ഡ്രൈവര്‍ സമ്മതിച്ചില്ല. അതോടെ കൈയ്യിലുള്ള 500 രൂപാ നോട്ടെടുത്ത് കാണിച്ചു.

പത്ത് രൂപ അധികം എടുത്തു

പത്ത് രൂപ അധികം എടുത്തു

ഡ്രൈവറുടെ കൈയ്യിലും ചില്ലറയുണ്ടായിരുന്നില്ല. തുടര്‍ന്ന ഓട്ടോയില്‍ തന്നെ അടുത്ത കടയിലേക്ക് പോയി. 500 രൂപാ ചില്ലറയാക്കി 450 രൂപ നീതയ്ക്ക് തിരിച്ചു നല്‍കി. ബാക്കി പത്ത് രൂപ ചോദിച്ചതാണ് ഡ്രൈവര്‍ മര്‍ദ്ദിക്കാന്‍ കാരണമെന്ന് നീത പറയുന്നു.

 പച്ചത്തെറി

പച്ചത്തെറി

പിന്നെ ഓട്ടോ ഡ്രൈവറുടെ വക പച്ചത്തെറിയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് ഇയാള്‍ പിന്നെ പോയില്ല. പകരം ഓട്ടോ വിട്ടത് മുന്‍സിപ്പല്‍ ഓഫീസ് പരിസരത്തേക്ക്. തുടര്‍ന്ന് ബഹളം വച്ചപ്പോള്‍ അടുത്ത സ്‌കൂള്‍ വളപ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവത്രെ.

അടിയും മുഖം ഉരസലും

അടിയും മുഖം ഉരസലും

പിന്നീട് ഓട്ടോയില്‍ നിന്ന് വീട്ടമ്മയെ വലിച്ച് താഴെയിട്ടു. മുഖത്തടിച്ചു. തൊഴിക്കുകയും ചെയ്തു. മുഖം തറയില്‍ അമര്‍ത്തി ഉരസി. ഇതിനിടെ ഡ്രൈവറുടെ കൈയ്യില്‍ വീട്ടമ്മ കടിച്ചു. ശേഷമാണ് ഇയാള്‍ ഇട്ടിട്ടുപോയതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു.

 പല്ലിളകി, തലക്ക് ക്ഷതം

പല്ലിളകി, തലക്ക് ക്ഷതം

തുടര്‍ന്ന് മറ്റൊരു ഓട്ടോ വിളിച്ച് സുഹൃത്തായ അഭിഭാഷകക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചു. ആശുപത്രിയില്‍ ചികില്‍സ തേടി. നീതയുടെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പല്ല് ഇളകിയിട്ടുണ്ട്.

ഡ്രൈവറും ആശുപത്രിയില്‍

ഡ്രൈവറും ആശുപത്രിയില്‍

ഓട്ടോയുടെ നമ്പറും പോലീസിന് കൈമാറി. അതേസമയം, തനിക്ക് മര്‍ദ്ദനമേറ്റുവെന്ന് കാണിച്ച ഓട്ടോ ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്.

നിയമവിദ്യാര്‍ഥിനി

നിയമവിദ്യാര്‍ഥിനി

നിയമവിദ്യാര്‍ഥിനി കൂടിയാണ് നീത. മാണ്ഡ്യ ലോ കോളേജിലാണ് പഠനം. ഇപ്പോള്‍ നാലാം സെമസ്റ്ററാണ്. മകള്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയാണ്. മകളുടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കാന്‍ തൃശൂരില്‍ പോയി വരുമ്പോഴാണ് ഇത്രയും സംഭവങ്ങളുണ്ടായത്.

ഡ്രൈവര്‍ക്കെതിരേ കേസ്

ഡ്രൈവര്‍ക്കെതിരേ കേസ്

അതേസമയം, ആലുവ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ സംഭവത്തിലല്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസെടുത്തെന്ന് പോലീസ് അറിയിച്ചു. വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച് ഓട്ടോ ഡ്രൈവര്‍ ചികില്‍സ തേടിയതില്‍ പോലീസിന് സംശയമുണ്ട്.

ഡ്രൈവര്‍ ലത്തീഫ് പറയുന്നത്

ഡ്രൈവര്‍ ലത്തീഫ് പറയുന്നത്

യാത്രാ കൂലി ചോദിച്ചതിന് തന്നെ യുവതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവര്‍ ലത്തീഫ് പറയുന്നത്. ആലുവ സ്വദേശി തന്നെയാണ് ഇയാള്‍. ഇയാള്‍ക്ക് കാര്യമായ പരിക്കേറ്റതായി കാണുന്നില്ല. എന്നാല്‍ വീട്ടമ്മയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാട് വ്യക്തമാണെന്നും പോലീസ് പറഞ്ഞു.

English summary
Auto Driver attacks woman in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X