ഭാഷ അറിയില്ലെന്ന് കരുതി വിദേശ വനിതകളോട് ഓട്ടോ ഡ്രൈവര്‍ ഡയലോഗ് അടിച്ചതാ,,, പണി വാങ്ങിയില്ലേ
തിരുവനന്തപുരം: സ്വന്തം നാടാണെന്ന ധൈര്യത്തില്‍ ആരോടും എന്തും പറയാമെന്ന് കരുതേണ്ട. റഷ്യയില്‍ നിന്നെത്തിയ വിദേശ വനിതകളോട് അപമര്യാദയായി പെരുമാറിയ ഓട്ടാറിക്ഷ ഡ്രൈവര്‍ ഇത്രയ്ക്കും വലിയ പണി പ്രതീക്ഷിച്ചു കാണില്ല.
കേരളത്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വനിതകളോടാണ് വര്‍ക്കലയിലെ ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയത്. യാത്രയ്ക്ക് വേണ്ടി ഓട്ടോയില്‍ കയറുന്നതിനടില്‍ നടന്ന സംഘര്‍ഷമാണ് പണി കൊടുത്തത്.

കേരളത്തില്‍ എത്തിയവര്‍
ഐറിയ സൈക്കിന,നറ്റാലിയ എന്നിവരാണ് കേരള സന്ദര്‍ശനത്തിന് റഷ്യയില്‍ നിന്നും എത്തിയവര്‍.

വര്‍ക്കല ഓട്ടോ സ്റ്റാന്റ്
വര്‍ക്കലയില്‍ എത്തിയ യുവതികള്‍ യാത്രയ്ക്ക് വേണ്ടി ഓട്ടോ തിരഞ്ഞെടുക്കുന്നതിനിടയിലാണ് തര്‍ക്കമുണ്ടായത്.

യുവതികള്‍ പോയത് വനിത കമ്മീഷനില്‍
റഷ്യന്‍ യുവതികളാണെങ്കിലും കേരളത്തിലെ നിയമത്തെക്കുറിച്ചൊന്നും ഇവരെയാരും പഠിപ്പിക്കണ്ട. നേരെ എത്തിയത് വനിതാ കമ്മീഷനിലാണ്.

പരാതി പിന്നീട് വര്‍ക്കല സ്റ്റേഷനില്‍
വനിത കമ്മീഷനില്‍ നിന്നും പരാതി വര്‍ക്കല പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി. ഐപിസി സെക്ഷന്‍ പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തിച്ചുണ്ട്.












Click it and Unblock the Notifications