കേരളത്തിലെ വനിത എംഎല്‍എയ്ക്കും രക്ഷയില്ല; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വനിത എംഎല്‍എയോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വൈക്കം എംഎല്‍എ സികെ ആശയോടാണ് ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയത്. ശംഖുമുഖം സ്വദേശി വിനോദാണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ കിഴക്കോകോട്ടയിലായിരുന്നു സംഭവം. എഐവൈഎഫ് സമ്മേളനം കഴിഞ്ഞ് രണ്ട് വനിത പ്രതിനിധികള്‍ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു എംഎല്‍എയോട് ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയത്.

ചാര്‍ജ്ജ് കൂടുതല്‍
പാളയം എംഎല്‍എ ഹോസ്റ്റലിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ എംഎല്‍എയോട് കൂടുതല്‍ തുകയായിരുന്നു ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത്.

അനാവശ്യം പറഞ്ഞു
സാധാരണ ഒന്നര ഇരട്ടിയാണ് കൊടുക്കുന്നതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോട്ടയ്ക്കകത്ത് ആളോഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി എംഎല്‍എയോട് ഡ്രൈവര്‍ അനാവശ്യം പറഞ്ഞു.

പോലീസ്
ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തി കമ്ട് ഭയന്ന എംഎല്‍എയുടെ സഹായത്തിനായി സമ്മേളന പ്രതിനിധികളും പോലീസും എത്തുകയായിരുന്നു.

താക്കീത്
ഡ്രൈവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഇനി സ്ത്രീകളോട് ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കി വിട്ടയച്ചാല്‍ മതിയെന്നും എംഎല്‍എ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications