ഓട്ടോ ഡ്രൈവർ ജ്യൂസ് എന്ന് പറഞ്ഞ് കൊടുത്തത് മദ്യം; വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞു വീണു!
ഇടുക്കി: ഓട്ടോഡ്രൈവർ ജ്യൂസ് എന്ന് പറഞ്ഞ് വിദ്യാർത്ഥിനിക്ക് മദ്യം നൽകി. സ്കൂളിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. മൂന്നാര്‍ സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന് ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണത്.
കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികള്‍ സ്ഥിരം കയറുന്ന ഓട്ടോയിലാണ് പെൺകുട്ടി സ്കൂലിലെത്തിയത്. ഇടയ്ക്കുവെച്ച് ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കി. ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്കൂളിലെത്തിയത് മുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചെങ്കിലും കാര്യം അധ്യാപകരെ അറിയിച്ചില്ല.

പതിനൊന്ന് മണിയോടെ വിദ്യാര്‍ത്ഥിനികളിലൊരാള്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം അധ്യാപകര്‍ അറിഞ്ഞത്. സുഹൃത്തുകള്‍ വിദ്യാര്‍ത്ഥിനിയെ പൊക്കിയെടുത്തെങ്കിലും ബോധം തെളിഞ്ഞില്ല. ഇതിനിടെ അധ്യാപകന് കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിൻസിപ്പാളിനെ അറിയിക്കുകയുമായിരുന്നു.
അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. പ്രിന്‍സിപ്പാള്‍ നല്കിയ പരാതിയില്‍ ദേവികുളം പൊലീസ് ജെജെ ആക്ട് പ്രാകാരം ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. അതേസമയം ഓട്ടോ ഡ്രാവർ ഒളിവിലാണെന്നാണ് വിവരം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications