കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ ഡ്രൈവർ ജ്യൂസ് എന്ന് പറഞ്ഞ് കൊടുത്തത് മദ്യം; വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞു വീണു!

Google Oneindia Malayalam News

ഇടുക്കി: ഓട്ടോഡ്രൈവർ ജ്യൂസ് എന്ന് പറഞ്ഞ് വിദ്യാർത്ഥിനിക്ക് മദ്യം നൽകി. സ്കൂളിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണത്.

അടൂരിനെതിരെയുള്ള കേസ്; കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഏകാധിപതികളെ പ്രകോപിപിച്ചതെന്ന് വിഎസ്അടൂരിനെതിരെയുള്ള കേസ്; കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഏകാധിപതികളെ പ്രകോപിപിച്ചതെന്ന് വിഎസ്

കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികള്‍ സ്ഥിരം കയറുന്ന ഓട്ടോയിലാണ് പെൺകുട്ടി സ്കൂലിലെത്തിയത്. ഇടയ്ക്കുവെച്ച് ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി. ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയത് മുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചെങ്കിലും കാര്യം അധ്യാപകരെ അറിയിച്ചില്ല.

Auto

പതിനൊന്ന് മണിയോടെ വിദ്യാര്‍ത്ഥിനികളിലൊരാള്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം അധ്യാപകര്‍ അറിഞ്ഞത്. സുഹൃത്തുകള്‍ വിദ്യാര്‍ത്ഥിനിയെ പൊക്കിയെടുത്തെങ്കിലും ബോധം തെളിഞ്ഞില്ല. ഇതിനിടെ അധ്യാപകന്‍ കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിൻസിപ്പാളിനെ അറിയിക്കുകയുമായിരുന്നു.

അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്‍റെ അംശം കണ്ടെത്തിയത്. പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ ദേവികുളം പൊലീസ് ജെജെ ആക്ട് പ്രാകാരം ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. അതേസമയം ഓട്ടോ ഡ്രാവർ ഒളിവിലാണെന്നാണ് വിവരം.

English summary
Auto driver mixed liquor with juice and give it to students in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X