കാറിന് മുന്നില്‍ ഓട്ടോ പാര്‍ക്ക് ചെയ്തതിന് ഡ്രൈവറെ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ കുത്തി കൊന്നു
കൊല്ലം: കാറിന് മുന്നില്‍ ഓട്ടോ പാര്‍ക്ക് ചെയ്തതിന് യുവാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തി കൊന്നു. കൊല്ലത്താണ് സംഭവം. കല്ലുതാഴം തെക്കേടത്ത് ക്ഷേത്രത്തിന് സമീപം ധന്യ മന്ദിരത്തില്‍ ധര്‍മ്മരാജിന്റെ മകന്‍ ധനീഷ് (27) ആണ് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സാബുവാണ് ഓട്ടോ ഡ്രൈവറെ കുത്തി കൊന്ന ശേഷം രക്ഷപ്പെട്ടത്. കൊല്ലം കരീക്കോട് ടികെഎം പബ്ളിക്ക് സ്‌കൂള്‍ പരിസരത്ത് വച്ചായിരുന്നു ആക്രമണം. കുട്ടികളെ കൊണ്ടു വരാന്‍ എത്തിയ സാബു കാറിനുമുന്നില്‍ ഓട്ടോ നിര്‍ത്തിയിട്ടതിന് ഓട്ടോ ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് കത്തിയെടുത്ത് ധനീഷ് ഉള്‍പ്പടെയുള്ള ഡ്രൈവര്‍മാരെ കുത്തുകയായിരുന്നു. വയറ്റില്‍ മാരമായി പരിക്കേറ്റ ധനീഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു. മറ്റ് രണ്ട് ഡ്രൈവര്‍മാര്‍ക്കും കുത്തേറ്റു. ഇവരെ തിരുവവന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. രണ്ടുപേരുടേയും നില ഗുരുതരമാണ്. കൊലപാതക കേസുകളില്‍ ഉള്‍പ്പടെ പ്രതിയാണ് സാബു. മുന്‍പും ഇതേ സ്ഥലത്ത് പ്രതി ഓട്ടോ ഡ്രൈവര്‍മാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. പ്രദേശത്ത് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications