പാന്‍റ്സ് അനുഭവം പങ്കുവച്ച് കോഴിക്കോട്ടെ ഡ്രൈവര്‍മാര്‍
കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ പുതിയ വേഷത്തില്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ ജില്ലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പാന്റ്‌സ് ഉപയോഗിയ്ക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ പുതിയ വേഷത്തില്‍ എത്തിയത്. പലരും ജീവിത്തതില്‍ ആദ്യമായി പാന്റ്‌സ് ഇടുന്നവര്‍.
മുണ്ടുടുത്ത് മാത്രം ശീലിച്ചവര്‍ക്ക് പാന്റ്സിലേയ്ക്കുള്ള മാറ്റം അത്ര ഇഷ്ടമായിട്ടില്ല. എന്നിരുന്നാലും പാന്‍റസ് ധരിച്ചില്ലെങ്കില്‍ 100 രൂപ പിഴയൊടുക്കേണ്ടി വരുമല്ലോ എന്ന തോന്നലില്‍ പലരും നിര്‍ദ്ദേശം അനുസരിച്ചു.

സ്വന്തമായ പാന്റസ് ഇല്ലാത്തവര്‍ മക്കളുടെ പാന്റസ് ഇട്ടാണ് സ്റ്റാന്‍ഡില്‍ എത്തിയത്. എന്നാല്‍ പല സ്റ്റാന്റുകളിലേയും സീനിയേഴ്‌സിന് പ്രിയം മുണ്ട് തന്നെ. പാന്റസ് പരീക്ഷിച്ചെങ്കിലും പിന്നീട് പഴയപോലെ ലുങ്കിയുടുത്തെത്തി.
പാന്റസ് നിര്‍ബന്ധമാക്കിയെങ്കിലും ആദ്യ ആഴ്ചയില്‍ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് പൊലീസ് പറയുന്നത്. പിഴ ഈടാക്കുന്നതിന് പകരം ആദ്യത്തെ ഒരാഴ്ച ബോധവത്ക്കരണ പരിപാടികളാവും നടത്തുക.












Click it and Unblock the Notifications