Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് യുവതിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമം: ഡ്രൈവർ അറസ്റ്റില്‍

കഴക്കൂട്ടം: മേനംകുളം സ്വദേശിനിയായ യുവതിയെ ഓട്ടോറിക്ഷയിൽ വച്ച് പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡൈവർ അറസ്റ്റിൽ. ബീമാപള്ളി സദാംനഗർ പുതുവൽപുരയിടം സമീറാമൻസിൽ അൻസാരി(37) ആണ് വീടിനടുത്ത് ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യാത്രക്കിടെ യുവതിയെ പ്രലോപിച്ച് തട്ടികൊണ്ട് പോയതിനും, സ്ത്രീത്വത്തെ അപമാനിച്ചതിനും, പീഡനശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസുകൾ എടുത്തിരിക്കുന്നത്.

ദേശീയപാതയിൽ തോന്നയ്ക്കൽ പതിനാറാംമൈലിന് സമീപം ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഹരിപ്പാടുള്ള ലഹരിമുക്ത കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന യുവതിക്കാണ് ദുരനഭുവമുണ്ടായത്. ഭർത്താവിന്റെ സുഹൃത്തായ പ്രതിയുടെ ഓട്ടോറിക്ഷയിലാണ് യുവതി ഭർത്താവ് മൊത്ത് യാത്ര ചെയ്തത്. കഴക്കൂട്ടം ജംഗ്ഷനിൽ വച്ച് ഓട്ടോറിക്ഷ വേഗത കുറച്ചപ്പോൾ ഭർത്താവ് ഓട്ടോയിൽ നിന്നും ചാടി രക്ഷപ്പെട്ടു. പിന്നീട് അനുസാരി പറഞ്ഞു പോത്തൻകോട് ലഹരിവിരുദ്ധ കേന്ദ്രമുണ്ടെന്നും അവിടെ പോയി മരുന്ന് വാങ്ങി നൽകിയാൽ കുടി നിര്‍ത്തി കിട്ടുമെന്ന് പറഞ്ഞ് 38കാരിയായ യുവതിയെ കൂട്ടി കൊണ്ടുപോകുകയായിരുന്നു.

anusasri-

മംഗലപുരത്ത് എത്തിയപ്പോൾ പോത്തൻകോട്ടേക്കുള്ള വഴി തിരിയാതെ ഓട്ടോറിക്ഷ നേരെ ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്. ഇതിനിടയിലാണ് ഓട്ടോകാരൻ യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ഇതിനിടെ ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിക്ക് റോഡിൽ വീണ് പരിക്കേറ്റിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദശാനുസരണം മംഗലപുരം എസ്. എച്ച.ഒ അജയൻ, എ.എസ്.ഐ ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ സജീദ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+