പുറമേരിയില്‍ ഓട്ടോ ബസിലിടിച്ച് അഞ്ച് യാത്രക്കാര്‍ക്ക് പരിക്ക്
നാദാപുരം: പുറമേരി ജല അഥോറിറ്റി ഓഫീസ് പരിസരത്ത് ഓട്ടോ ബസിലിടിച്ച് അഞ്ച് യാത്രക്കാര്‍ക്ക് പരിക്ക്. കല്ലാച്ചി സ്വദേശികളായ മാണി കൊയിലോത്ത് ഷീബ (40), ശ്രുതി (25), വൈശാഖ്(15), കുഞ്ഞു (4), ജാനു (50), ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വടകരയ്ക്ക് പോവുകയായിരുന്ന റൊസേറ്റ ബസില്‍ എടച്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്കി.

സാരമായി പരിക്കേറ്റ കുഞ്ഞുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications