കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയ ഓട്ടോ തൊഴിലാളികളെ 'പൊക്കി';എറണാകുളത്ത് ഓട്ടോ പണിമുടക്ക്‌

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുമായുള്ള വാക്തര്‍ക്കത്തിന്റെ പേരില്‍ ഓട്ടോഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് സമരം.

  • By Akshay
Google Oneindia Malayalam News

കൊച്ചി: എറണാകുളം റെയില്‍വെ സ്റ്റേഷനുകളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുമായുള്ള വാക്തര്‍ക്കത്തിന്റെ പേരില്‍ ഓട്ടോഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് സമരം.

എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷനുകളിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും ഓട്ടോ തൊഴിലാളികളും കുറച്ച് കാലമായി സംഘര്‍ഷം നിലനിലനില്‍ക്കുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് നടത്താന്‍ ഓട്ടോ തൊഴിലാളികള്‍ സമ്മതിക്കാറില്ല.

Ernakulam Map

റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് തങ്ങളുടെ ടാക്‌സിയില്‍ കയറുന്ന യാത്രക്കാരേയും ഡ്രൈവര്‍മാരേയും ഓട്ടോഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തന്നത് പതിവാണെന്നാണ് യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ വാദം. ഇതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും അവരുടെ ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു.

കഴിഞ്ഞദിവസം നഗരത്തിലെ യൂബര്‍ ടാക്‌സി തൊഴിലാളികളും ഓട്ടോ തൊഴിലാളികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഞായറാഴ്ചയും ഉണ്ടായത്. യൂബര്‍ ഡ്രൈവര്‍മാരുടെ പരാതിയില്‍ അമ്പതോളം ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

English summary
Auto rickshaw strike ar Ernakulam railway stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X