കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയന്ത്രണം വേണ്ട, ഓട്ടോ ചാര്‍ജ്ജ് മിനിമം 30, ടാക്സിയ്ക്ക് 200; ശുപാര്‍ശകൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ് നിരക്ക് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഓട്ടോക്കാരുടെ കഴുത്തറപ്പ് ഇനി നടക്കില്ല; ഇടുക്കിയിൽ അമിത ചാർജ് ഈടാക്കിയാൽ പെടും, കർശന നടപടി!!ഓട്ടോക്കാരുടെ കഴുത്തറപ്പ് ഇനി നടക്കില്ല; ഇടുക്കിയിൽ അമിത ചാർജ് ഈടാക്കിയാൽ പെടും, കർശന നടപടി!!

ഓട്ടോ ചാര്‍ജ്ജ് മിനിമം 30 രൂപയാക്കാനും ടാക്‌സി മിനിമം ചാര്‍ജ് 200 രൂപ ആക്കാനും ആണ് ശുപാര്‍ശ. നിലവില്‍ 20 രൂപയാണ് ഓട്ടോയുടെ മിനിമം ചാര്‍ജ്ജ്. ടാക്‌സിയ്ക്ക് 150 രൂപയും.

Auto

ഇന്ധനവിലയിലെ വന്‍ വര്‍ദ്ധന പരിഗണിച്ചാണ് കമ്മീഷന്‍ ഇത്തരം ഒരു ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അതേ സമയം ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന ആവശ്യം കമ്മീഷന്‍ തള്ളുകയും ചെയ്തിട്ടുണ്ട്.

ഒന്നര കിലോമീറ്റര്‍ ആണ് ഓട്ടോ റിക്ഷകളുടെ മിനിമം ചാര്‍ജ്ജ് ദൂരം. ടാക്‌സികള്‍ക്ക് അഞ്ച് കിലോമീറ്ററും. നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുമ്പോള്‍ ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഓട്ടോയ്ക്ക് അതിന് ശേഷം വരുന്ന ഓരോ കിലോമീറ്ററിനും 12 രൂപ വീതവും ടാക്‌സികള്‍ക്ക് 15 രൂപ വീതവും ഈടാക്കാമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നവംബര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. മന്ത്രിസഭ യോഗം ആയിരിക്കും കമ്മീഷന്റെ ശുപാര്‍ശകളില്‍ അന്തിമ തീരുമാനം എടുക്കുക.

English summary
Auto-Taxi charges should be increased: Recommendations by Justice Ramachandran Nair committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X