കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓലയ്ക്കും യൂബറിനും എതിരെ കൊച്ചിയില്‍ സമരം... ഇതെന്ത് ജനാധിപത്യം?

Google Oneindia Malayalam News

കൊച്ചി: ഓട്ടോറിക്ഷക്കാരും ടാക്‌സിക്കാരും കൊള്ള നിരക്ക് ഈടാക്കുന്ന സംഭവം ഇപ്പോള്‍ കേരളത്തില്‍ ഒരു സംഭവമേ അല്ലാതായിക്കഴിഞ്ഞിരിയ്ക്കുകയാണ്. ഒറ്റയ്ക്കും തെറ്റയ്ക്കും ഉള്ള ചെറിയ പ്രതിഷേധങ്ങള്‍ ആരുമറിയാതെ അവസാനിയ്ക്കും.

കൊച്ചിയില്‍ 'ഓല'യും 'യൂബറും' എത്തിയപ്പോള്‍ ജനങ്ങള്‍ ഒന്ന് ആശ്വസിച്ചതായിരുന്നു- ഇനി ടാക്‌സി,ഓട്ടോറിക്ഷാ ചാര്‍ജിന്റെ പേരില്‍ കൊള്ള നടക്കില്ലല്ലോ എന്ന്. പക്ഷേ നമ്മുടെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ വെറുതേയിരുന്നില്ല.

Taxi

'ഓല'യോടും 'യൂബറിനോടും' സഹകരിയ്ക്കുന്ന ഡ്രൈവര്‍മാരെ കൈയ്യേറ്റം ചെയ്യുന്ന പരിപാടിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. ഇപ്പോള്‍ ഇവരെ കെട്ടുകെട്ടിയ്ക്കാനായി തൊഴിലാളികള്‍ സമരത്തിനൊരുങ്ങുകയാണ്. നവംബര്‍ 26 നാണ് സമരം. അത് ഏതാണ്ട് ഹര്‍ത്താല്‍ പോലെയാകും എന്ന് ഉറപ്പാണ്. നിയമപ്രകാരം പ്രവര്‍ത്തിയ്ക്കുന്ന സംവിധാനങ്ങള്‍ക്കെതിരെയാണ് ഇത് എന്നുകൂടി ഓര്‍ക്കണം

സിഐടിയുവും ഐഎന്‍ടിയുസിയും അടക്കമുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഇവിടെ തൊഴിലാളികള്‍ക്കൊപ്പമാണ്. എന്നാല്‍ വന്‍തുക ഈടാക്കി ഡ്രൈവര്‍മാര്‍ യാത്രക്കാരെ പിഴിയുമ്പോഴൊന്നും ഈ തൊഴിലാളി സംഘടനകള്‍ ഇടപെടാറില്ലെന്ന് മാത്രം.

എന്തായാലും സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മറ്റൊരു നീക്കവും നടക്കുന്നുണ്ട്. യൂബര്‍, ഓല മാതൃകയില്‍ കൊച്ചിയില്‍ തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് തുടങ്ങുകയാണ് ലക്ഷ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിലും ഈ കൊള്ളപ്പിരിവില്‍ ഒരു മാറ്റം ഉണ്ടായാല്‍ മതിയെന്നാണ് സാധാരണക്കാരുടെ ആഗ്രഹം.

English summary
Auto, Taxi drivers to conduct strike against Ola, Uber service in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X