ഓട്ടോ-ടാക്സി അനിശ്ചിതകാല പണിമുടക്ക് അര്‍ധരാത്രി മുതല്‍
കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ-ടാക്സി അനിശ്ചിതകാല പണിമുടക്ക്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അനിശ്ചിതകാല സമരം. ജസ്റ്റ്‌സ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും അതിനാല്‍ തന്നെ കാണാത്ത റിപ്പോര്‍ട്ട് അംഗീകരിയ്ക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.
ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ജസ്റ്റി്‌സ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഗതാഗത മന്ത്രി നല്‍കിയില്ലെന്നാണ് ആരോപണം.

ഓട്ടോ റിക്ഷയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയായി വര്‍ധിപ്പിയ്ക്കണമെന്നായിരുന്നു സമരസിമതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 20 രൂപ വര്‍ധിപ്പിയ്ക്കാമെന്ന് ഗതാതഗ വകുപ്പ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ടാക്‌സിയുടെ മിനിമം നിരക്ക് 200 രൂപയായി ഉയര്‍ത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിയ്‌ക്കേണ്ടെന്നുമാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. സെപ്റ്റംബര്‍ 11 ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സൂചന പണിമുടക്ക് നടത്തിയിരുന്നു.












Click it and Unblock the Notifications