നവംബര്‍ 18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്; സമ്മര്‍ദ്ദ തന്ത്രവുമായി തൊഴിലാളികള്‍
തൃശൂര്‍: ഈ മാസം 18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക് നടത്താന്‍ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഓഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ടാക്സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന് ശുപാര്‍ശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചത്.
നിലവില്‍ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. മിനിമം കിലോമീറ്ററില്‍ മാറ്റം വരുത്തില്ല. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനും 10 രൂപയാണ് ഈടാക്കുന്നത്. ഇത് 12 ആക്കണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. 15 ആക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ടാക്സിക്ക് മിനിമം നിരക്കായ 150 രൂപയ്ക്ക് 5 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഇത് 200 രൂപയാക്കാനാണ് ശുപാര്‍ശ. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കും. ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കണമെന്ന ആവശ്യം കമ്മീഷന് തള്ളി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications