'മൈ ലൈഫ് ആസ് എ കോമ്രേഡ്' സിലബസിന്റെ ഭാഗം: വിവാദം, പ്രതികരിച്ച് കെകെ ശൈലജ എംഎല്‍എ
കണ്ണൂർ: മുന്‍ ആരോഗ്യ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ എം എല്‍ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം. കെകെ ഷൈലജയുടെ ആത്മകഥയായ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പുസ്തകമാണ് സിലബസിന്റെ ഭാഗമാക്കിയിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.
സർവ്വകലാശാല തീരുമാനത്തിനെതിരെ കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടന രംഗത്ത് വന്നു. സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കെ പി എസ് ടി എ ആരോപിക്കുന്നു. പിജി വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്ററിൽ ലൈഫ് റൈറ്റിങ് എന്ന വിഭാഗത്തിലാണ് ശൈലജയുടെ ആത്മകഥയുടെ ഒരു ഭാഗം ഉൾപ്പെടുത്തിയത്. ഔദ്യോഗികമായി പുറത്തിറങ്ങും മുൻപാണ് കണ്ണൂർ സർവകലാശാല പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതെന്നും വിവാദമായി.

അതേസമയം, സിലബസ് വിവാദമായതോടെ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിലാണെന്നാണ് സർവ്വകലാശാല അഡ്ഹോക് കമ്മിറ്റി വ്യക്തമാക്കുന്നത്. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്‌തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ മഹാത്മാ ഗാന്ധി, ഡോ. ബി ആര്‍ അംബേദ്‌കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്.
കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ തന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് പ്രതികരിച്ച് കെ കെ ശൈലജ എം എല്‍ എയും രംഗത്ത് വന്നു. സിലബസില്‍ എന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. ഇത്തരം ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ല. ഇതില്‍ യാതൊരു പങ്കുമില്ലെന്നും മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു.
കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ ശൈലജ ടീച്ചറുടെ ജീവചരിത്രം ഉൾപ്പെടുത്തി എന്ന തെറ്റിദ്ധാരണാ ജനകമായ വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യയും പ്രതികരിച്ചു.തികച്ചും വസ്തുതാ വിരുദ്ധമായ കാര്യമാണിത്. പിജി ഇംഗ്ലീഷ് സിലബസിൽ ഓട്ടോബയോഗ്രഫി സംബന്ധിച്ച് കുട്ടികൾക്ക് പഠിക്കാനുണ്ട്. ആ ഭാഗത്ത് അധിക വായനയ്ക്കായി - core reading - വിഭാഗത്തിൽ മഹാത്മാഗാന്ധിയുടെ ആത്മകഥ, ഡോക്ടർ ബി ആർ അംബേദ്കറുടെ ആത്മകഥ, സി കെ ജാനുവിന്റെ ആത്മകഥ തുടങ്ങിയവയുടെ ഒപ്പം ആണ് ശൈലജ ടീച്ചറുടെ ആത്മകഥയും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും സുകന്യ വ്യക്തമാക്കുന്നു.
പിജി സിലബസ് പരിഷ്കരണം നടന്നിട്ടില്ല എന്നതെറ്റായ വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു.ഇത് വസ്തുതാ വിരുദ്ധമാണെന്ന് സർവ്വകലാശാലയുടെ വാർത്താക്കുറിപ്പോടെ എല്ലാവർക്കും ബോധ്യമായി. അപ്പോഴാണ് പുതിയ വിവാദം ഉയർത്തിയിരിക്കുന്നത്. തികച്ചും അനാവശ്യമായ ഈ വിവാദം തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സിന്‍ഡിക്കേറ്റ് മെംമ്പർ കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications