കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്ടുച്ചയ്ക്ക് ഹെഡ്‌ലൈറ്റിട്ട് ഇരുചക്രവാഹനങ്ങള്‍!ഏപ്രില്‍ മുതല്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധം

ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരാണ് ഉത്തരവിറക്കിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏപ്രില്‍ മുതല്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കി. ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരാണ് ഉത്തരവിറക്കിയത്. എന്നാല്‍ അതിന് മുന്‍പേ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തിലിറങ്ങി.

ഹോണ്ട, സുസുക്കി തുടങ്ങിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് മാര്‍ച്ച് പകുതിയോടെ തന്നെ തങ്ങളുടെ പുതിയ മോഡലുകളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ എന്‍ജിന്‍ ഓണാകുന്നതോടെ ലൈറ്റും തെളിയും. വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്താല്‍ മാത്രമേ ഹെഡ്‌ലൈറ്റും ഇനി ഓഫാകുകയുള്ളു.

പഴയ വാഹനങ്ങള്‍ക്ക് ബാധകമല്ല...

പഴയ വാഹനങ്ങള്‍ക്ക് ബാധകമല്ല...

എപ്രില്‍ മുതല്‍ പുറത്തിറക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുത്തത്. വാഹനാപകടങ്ങള്‍ കുറയ്ക്കാനായാണ് ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഏപ്രിലിന് മുന്‍പ് പുറത്തിറക്കിയ വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ല.

പകലും രാത്രിയും ഇനി വെളിച്ചം...

പകലും രാത്രിയും ഇനി വെളിച്ചം...

വിദേശ രാജ്യങ്ങളില്‍ പത്ത് വര്‍ഷം മുന്‍പ് നടപ്പിലാക്കിയ നിയമമാണ് ഇന്ത്യയില്‍ ഏപ്രില്‍ മുതല്‍ നടപ്പിലാക്കുന്നത്. വാഹനത്തിന്റെ എന്‍ജിന്‍ ഓണാകുന്നതോട് കൂടി ഹെഡ്‌ലൈറ്റും പ്രകാശിക്കും. എന്‍ജിന്‍ ഓഫ് ചെയ്യുമ്പോള്‍ മാത്രമേ ഹെഡ്‌ലൈറ്റും ഓഫാകുകയുള്ളു. പട്ടാപ്പകലും ഹെഡ്‌ലൈറ്റ് കത്തിച്ചുവരുന്നവരോട് കൈവീശി ഓഫാക്കാന്‍ പറയാനൊന്നും ഇനി മെനക്കെടാന്‍ നില്‍ക്കേണ്ട.

അന്തംവിട്ട് ജനങ്ങള്‍...

അന്തംവിട്ട് ജനങ്ങള്‍...

ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് സംവിധാനമുള്ള ഇരുചക്രവാഹനങ്ങള്‍ ഇതിനോടകം തന്നെ നിരത്തിലിറങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹെഡ്‌ലാംപിനൊപ്പം ഏപ്രില്‍ മുതലുള്ള വാഹനങ്ങള്‍ ഭാരത് സ്റ്റേജ് 4 ഗണത്തിലുള്ള മലിനീകരണ നിയന്ത്രണം പാലിക്കുന്നതായിരിക്കണമെന്നും ഉത്തരവുണ്ട്. ഹോണ്ട, സുസുക്കി തുടങ്ങിയ വാഹന നിര്‍മ്മാതക്കള്‍ ഇതിനോടകം തന്നെ ഈ ഗണത്തിലുള്ള മോഡലുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്.

English summary
Automatic headlamp is must on two wheelers from april 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X