Get Updates
Get notified of breaking news, exclusive insights, and must-see stories!

'2021 ല്‍ രാജിവെച്ച എന്നെ ഇപ്പോള്‍ എങ്ങനെ പുറത്താക്കും?' സുധാകരനെ പരിഹസിച്ച് ഗോപിനാഥ്

പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് എ വി ഗോപിനാഥ്. 2021 ല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച തന്നെ എങ്ങനെയാണ് ഇപ്പോള്‍ പുറത്താക്കുന്നത് എന്ന് ഗോപിനാഥ് ചോദിച്ചു. പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജി വെച്ചതിന് ശേഷം പലതവണ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ തിരികെ ചേര്‍ന്നിട്ടില്ല എന്നും ഗോപിനാഥ് വ്യക്തമാക്കി. .കോണ്‍ഗ്രസ് അനുഭാവിയായി തുടരുമെന്നും തന്റെ രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് തന്റെ വിഷയമല്ല എന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. നവകേരള സദസില്‍ പോയതില്‍ തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

AV Gopinath

' ഇതുപോലൊരു പത്രസമ്മേളനത്തില്‍ 50 കൊല്ലമായ എന്റെ സേവനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ച് സുധാകരന് കത്ത് നല്‍കിയിട്ടുണ്ട്. 2021 ല്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചതാണ്. പിന്നെങ്ങനെ പുറത്താക്കി എന്നുള്ളത് അവരോട് ചോദിക്കണം. ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക മെമ്പര്‍സ്ഥാനം രാജിവെച്ചതാണ്.

ഞാന്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു. 'ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് അവര്‍കള്‍ക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നവോത്ഥാനത്തിന് എന്റെ ഈ നടപടി ഉപകരിക്കും എന്നാണ് കരുതുന്നത്. രാജി സ്വീകരിക്കണം എന്ന് വിനയപൂര്‍വം അപേക്ഷിക്കുന്നു, പെരിങ്ങോത്ത്, 30-8-2021.'

21 ല്‍ ഞാന്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം ഞാന്‍ രാജിവെച്ചു. ഈ രേഖകള്‍ പരസ്യമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും തന്നതാണ്. ഞാന്‍ എല്ലാ മാധ്യമങ്ങളോടും പാര്‍ട്ടികളോടും പറഞ്ഞു. പലതവണ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വരില്ല എന്നും പറഞ്ഞു. പിന്നെ ഈ നടപടി എന്താണ് എന്ന് എനിക്ക് അറിയില്ല. കടലാസ് വരട്ടെ, അതിന്റെ നിയമപരമായ നടപടികള്‍ അപ്പോള്‍ പറയാം.

ലോക ജനാധിപത്യത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിത്. രണ്ട് കൊല്ലം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെ ഇപ്പോള്‍ സസ്‌പെന്റ് ചെയ്തു എന്ന് പറയുമ്പോള്‍ ഞാന്‍ ഏത് ഭരണഘടനയും എന്റെ ചിന്തയും അറിവും നോക്കിയിട്ട് എനിക്ക് മനസിലായിട്ടില്ല. സംഘടനാവിരുദ്ധ പ്രവര്‍ത്തനം ഇല്ലല്ലോ. 2021 ല്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ച ആളെ ഇപ്പോള്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം പറഞ്ഞ് പുറത്താക്കാന്‍ പറ്റുമോ.

ഏത് പാര്‍ട്ടിയിലാണ് അങ്ങനെ ഉണ്ടായിട്ടുള്ളത്. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രിയെ സസ്‌പെന്റ് ചെയ്യുമല്ലോ കുറച്ച് ദിവസം കഴിഞ്ഞാല്‍. മുഖ്യമന്ത്രിയെ കെ പി സി സി പ്രസിഡന്റ് സസ്‌പെന്റ് ചെയ്യും ഈ നിലക്കാണെങ്കില്‍. ഞാനാ പാര്‍ട്ടിക്കാരനല്ലല്ലോ. പാര്‍ട്ടിയില്‍ ലക്ഷക്കണക്കിന് അനുഭാവികളില്ലേ. കോണ്‍ഗ്രസിന്റെ അംഗത്വം ഞാന്‍ രാജിവെച്ചു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാനെ എനിക്ക് കഴിയൂ. സ്വീകരിക്കണമെന്ന് നിര്‍ബന്ധം പറയാന്‍ എനിക്കാവില്ല. നവകേരള സദസില്‍ പങ്കെടുക്കും എന്ന് നേരത്തെ പറഞ്ഞതാണ്. അന്നൊന്നും മറുപടി വന്നില്ല. ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ലാത്തത് കൊണ്ടല്ലേ നടപടിയെടുക്കാതിരുന്നത്. എന്റെ പേരിലെന്തിനാണ് നടപടി എടുക്കുന്നത്. നടപടി എടുക്കേണ്ട ആളുകള്‍ വേറെയുണ്ടല്ലോ."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+