Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികൾക്ക് മത്തിയെ മറക്കേണ്ടി വരും; കിട്ടാനില്ല; റിപ്പോർട്ട് വ്യക്തമാക്കുന്നു ഇങ്ങനെ

കൊച്ചി: മലയാളികൾക്ക് ഇനി മത്തിയെ അടുക്കളയിൽ നിന്നും മാറ്റി നിർത്തേണ്ടി വരും. നിലവിൽ സംസ്ഥാനത്ത് മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു എന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആർ ഐ.) പഠനം വ്യക്തമാക്കുന്നത്. 2021 - ലെ കണക്കുകൾ അപേക്ഷിച്ച് 75 ശതമാനത്തിന്റെ കുറവാണ് 2022 - ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2021 - ൽ 3297 ടൺ മത്തി കേരളത്തിൽ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മത്തിയുടെ ലഭ്യതയിൽ 1994 ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കണക്കുകൾ അവതരിപ്പിച്ചത് സി എം എഫ് ആർ ഐ യിൽ നടന്ന ശില്പശാലയിൽ ആയിരുന്നു .

ma

കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, 2022 - ൽ 5.55 ലക്ഷം ടണ്ണാണ് കേരളത്തിലെ ആകെ സമുദ്ര മത്സ്യ ലഭ്യത എന്ന് പറയുന്നത്. എന്നാൽ , കോവിഡ് കാരണം മീൻപിടിത്തം കുറഞ്ഞ 2020 - ൽ ഇത് 3.6 ലക്ഷം ടണ്ണായി മാറുകയായിരുന്നു . എന്നാൽ , കേരളത്തിൽ ലഭ്യമാകുന്ന മത്തിയുടെ ലഭ്യത 2021 - ൽ 30 കോടിയായി കുറഞ്ഞു എന്നും സി എം എഫ് ആർ ഐ യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ . എൻ . അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു .

മത്തി എന്ന മത്സ്യത്തെ മാത്രം ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തുന്ന നിരവധി മത്സ്യത്തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. എന്നാൽ , ഇത്തരത്തിലുളള ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ് വലിയ നഷ്ടം ഉണ്ടായിരിക്കുന്നത് .

3 .35 ലക്ഷം രൂപയായി ലഭിച്ചിരുന്നു വരുന്ന ഇക്കാലത്ത് 90 ,262 രൂപ എന്ന നിലയിൽ വാർഷിക വരുമാനം ആയി കുറഞ്ഞിരുന്നു . നേരത്തെ 237 ദിവസം കടലിൽ പോയിരുന്നു എങ്കിൽ ഇപ്പോൾ ഇത് 140 ദിവസമായി കുറഞ്ഞു എന്നും പഠനം വ്യക്തമാക്കുന്നു . അതേസമയം , 2014 - ൽ ലാൻഡിങ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപ ആയിരുന്നതായും റിപ്പോർട്ട് ഉണ്ട് .

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

Recommended Video

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+