കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പാര്‍ട്ടി വിരുദ്ധന്‍ തന്നെ... പ്രമേയം പിന്‍വലിക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം പിന്‍വലിക്കില്ലെന്ന് അവൈലബിള്‍ പോളിറ്റ് ബ്യൂറോ. പ്രമേയം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയും പൂര്‍ണ ബോളിറ്റ് ബ്യൂറോയും പിന്നീട് പരിശോധിക്കുമെന്നും ആലപ്പുഴയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു.

വിഎസിനെ രൂക്ഷമായി ആക്രമിക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം. വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ മനോനിലയിലേക്ക് തരംതാഴ്ന്നിരിക്കുന്നു എന്നാണ് പ്രമേയത്തിലൂടെ പിണറായി വിജയന്‍ പറഞ്ഞത്.

VS

അവൈലബിള്‍ പോളിറ്റ് ബ്യൂറോയില്‍ സീതാറാം യെച്ചൂരി വിഎസിന് വേണ്ടി ശക്തമായി നിലകൊണ്ടെങ്കിലും സംസഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു എന്നാണ് വിവരം. പാര്‍ട്ടി വിരുദ്ധന്‍ എന്ന പരാമര്‍ശം പിന്‍വലിക്കണം എന്ന് സീതാറാം യെച്ചൂരി യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു.

വിഎസ് മുന്നോട്ട് പ്രധാന ആവശ്യങ്ങളൊന്നും തന്നെ അവൈലബിള്‍ പിബി അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. പ്രമേയം പിന്‍വലിക്കണം എന്ന ആവശ്യത്തിന് പുറമേ പിണറായി വിജയനെതിരെ സംഘടനാ നടപടി സ്വീകരിക്കണം എന്നും ടിപി കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. പ്രമേയം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്യണം എന്ന ആവശ്യം മാത്രമാണ് പരിഗണിക്കപ്പെട്ടത്.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

English summary
Available Polit Bureau rejected VS Achuthanandan's demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X