അവന്തികയ്ക്ക് രാഹുൽ മാങ്കൂട്ടത്തിലിനോട് ക്രഷ്, ചാറ്റ് ചെയ്തത് അങ്ങോട്ട്, ആരോപണവുമായി ട്രാൻസ്ജെൻഡർ കോൺഗ്രസ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയ്ക്ക് എതിരെ വെളിപ്പെടുത്തലുകളുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് രംഗത്ത്. അവന്തികയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മൂന്നര വര്‍ഷം രാഹുല്‍ മാങ്കൂട്ടത്തില്‍ അവന്തികയുമായി ചാറ്റ് ചെയ്തുവെന്ന് പറയുന്നു. അവന്തികയാണ് രാഹുല്‍ മാങ്കൂട്ടത്തിലുമായി അങ്ങോട്ട് ചാറ്റ് ചെയ്തത് എന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു.
അവന്തികയുടെ ഫോണ്‍ പരിശോധിച്ചാല്‍ അറിയാം എത്ര പ്രധാനപ്പെട്ട നേതാക്കളോട് അങ്ങോട്ട് ചാറ്റ് ചെയ്തിട്ടുണ്ട് എന്ന്. അങ്ങോട്ട് എന്തെങ്കിലും ഇട്ട് കൊടുക്കും. അവര്‍ ഇങ്ങോട്ട് മോശമായി പെരുമാറുമ്പോള്‍ ആ അവസരം മുതലെടുക്കും. പരാതി ഇല്ലെന്നാണ് അവന്തിക ആദ്യം പറഞ്ഞത്. പിന്നെ കുറച്ച് ആളുകള്‍ പിരി കയറ്റി കൊടുത്തതിന് ശേഷമാണ് അവന്തിക നിലപാട് മാറ്റിയത് എന്നും അന്ന ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലും അവന്തികയും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അവന്തികയെ കരുവാക്കിയതാണ്. അവന്തിക അതിന് നിന്ന് കൊടുത്തു. ഇതിന് മുന്‍പും മെസ്സഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും മോശം മെസ്സേജുകള്‍ അയച്ചു എന്ന് പറഞ്ഞ് പല സര്‍ക്കാര്‍ ജോലിക്കാരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അന്ന ആരോപിച്ചു.

തനിക്കൊപ്പം താമസിക്കുന്ന സമയത്ത് നിന്റെ ജോലി തെറിപ്പിക്കും എന്ന് പറഞ്ഞ് പലരില്‍ നിന്നും അന്‍പതിനായിരം രൂപ വാങ്ങിയത് തനിക്ക് അറിയാം. നാല് വര്‍ഷം മുന്‍പ് കോട്ടയം പോലീസില്‍ 2 കേസ് കൊടുത്തിട്ടുണ്ടായിരുന്നു. ആ രണ്ട് കേസുകളും അന്‍പതിനായിരം കൊടുത്ത് ഒത്തുതീര്‍പ്പാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ തേജോവധം ചെയ്യാനും അദ്ദേഹം നില്‍ക്കുന്ന രാഷ്ട്രീയത്തെ മുതലെടുക്കാനും വേണ്ടി മാത്രമാണ് അവന്തിക ഇത് ചെയ്തത് എന്നും അന്ന ആരോപിച്ചു.
വിവാദമായതിന് ശേഷം അവന്തിക പറഞ്ഞത് തനിക്ക് തെറ്റ് പറ്റിയെന്ന് പോസ്റ്റ് ഇടാം എന്നാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് പറഞ്ഞിരിക്കുന്നത് ഇനി പ്രതികരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. ഇത്രയും ഒരു എംഎല്‍എയെ കരിവാരി തേച്ചിട്ട് ഇനി പോസ്റ്റിടാം എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലിനോട് തനിക്ക് ക്രഷ് ആണെന്ന് അവന്തിക തന്നോട് പറഞ്ഞിട്ടുണ്ട്. വോയിസ് റെക്കോര്‍ഡ് കയ്യിലുണ്ട്. ബിജെപിയുടെ പ്രശാന്ത് ശിവനോടും ക്രഷ് ആണെന്ന് പറയുന്ന വോയിസ് റെക്കോര്‍ഡ് കയ്യിലുണ്ടെന്നും അന്ന ആരോപിച്ചു.












Click it and Unblock the Notifications