മമ്മൂട്ടിയെ വച്ച് പരസ്യം... ഒടുവില്‍ 12 കോടിയുടെ തട്ടിപ്പ്, അവതാര്‍ ജ്വല്ലറിയുടെ ഉടമ അറസ്റ്റില്‍
പെരുന്പാവൂര്‍ സ്വദേശിയായ ജ്വല്ലറി ഉടമയില്‍ നിന്ന് 12 കോടി രൂപ മൂല്യമുള്ള 33 കിലോ സ്വര്‍ണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നു എന്നായിരുന്നു പരാതി
പെരുമ്പാവൂര്‍: അവതാര്‍ ജ്വല്ലറി ഉടമ യു അബ്ദുള്ള അറസ്റ്റില്‍. 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ആണ് തൃത്താല സ്വദേശിയായ അബ്ദുള്ളയെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കട പരസ്യങ്ങളില്‍ വീഴല്ലേ... നിക്ഷേപം സ്വീകരിക്കുന്നവരെല്ലാം പൊളിഞ്ഞേക്കും, തെളിവുകൾ
ഒരു ഇടക്കാലത്ത് കേരളത്തില്‍ ഏറെ ശ്രദ്ധനേടിയ ജ്വല്ലറികളില്‍ ഒന്നായിരുന്നു അവതാര്‍ ജ്വല്ലറി. വിദേശത്തും ഇവര്‍ക്ക് ശാഖകള്‍ ഉണ്ടായിരുന്നു. ഈ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായിരുന്നു അബ്ദുള്ള. മമ്മൂട്ടിയായിരുന്നു ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
അവതാര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് നെയിമില്‍ പെരുമ്പാവൂരില്‍ ജ്വല്ലറി തുടങ്ങുന്നതിനായി പെരുമ്പാവൂര്‍ സ്വദേശി സലീമില്‍ നിന്ന് 12 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു എന്നാണ് പരാതി. ഏറെ നാളായി അബ്ദുള്ള ഒളിവില്‍ ആയിരുന്നു.

അവതാര്‍ ജ്വല്ലറി
കേരളത്തില്‍ ആളുകള്‍ ശ്രദ്ധിക്കുന്ന രീതിയില്‍ പെട്ടെന്ന് പേരെടുത്ത ജ്വല്ലറികളില്‍ ഒന്നായിരുന്നു അവതാര്‍ ജ്വല്ലറി. കേരളത്തില്‍ മാത്രമല്ല, വിദേശത്തും ശാഖകള്‍ തുറന്നു.

പെരുമ്പാവൂരില്‍
പെരുമ്പാവൂരില്‍ ഫവാസ് ജ്വല്ലറി ഉടമയായ സലാമിനൊപ്പം അവതാര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് നെയിമില്‍ തന്നെ ഒരു ജ്വല്ലറി തുടങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു അബ്ദുള്ള. ഇതിനായി 12 കോടി രൂപയുടെ സ്വര്‍ണം വാങ്ങി അബ്ദുള്ള മുങ്ങി എന്നാണ് പരാതി.

കരാര്‍
ഫവാസ് ജ്വല്ലറി വിപുലീകരിച്ച് അവതാറിന്റെ പേരില്‍ തുടങ്ങാനായിരുന്നു പദ്ധതി. ഇതിനായി പരസ്പരം ഒരു കരാറും ഉണ്ടാക്കി. 42 കിലോഗ്രാം സ്വര്‍ണം മുടക്കാന്‍ സലീം സമ്മതം മൂളി. പക്ഷേ, മാസവാടകയിനത്തില്‍ ഒന്നേകാല്‍ ലക്ഷവും ലാഭവിഹിതമായി വില്‍നയുടെ എട്ട് ശതമാനവും നല്‍കണം എന്ന് കരാറും ഉണ്ടാക്കി.

33 കിലോ സ്വര്‍ണം
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് അഹബ്ദുള്ള 33 കിലോ സ്വര്‍ണവുമായി വിദേശത്ത് മുങ്ങിയതായി പരാതി ഉയര്‍ന്നത്. സലീം ആലുവ റൂറല്‍ എസ്പിയ്ക്കാണ് പരാതി നല്‍കിയത്.

കേരളത്തിലെത്തി
അബ്ദുള്ള കേരളത്തില്‍ തിരിച്ചെത്തിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് വച്ച് അറസ്റ്റിലായത്. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ വ്യാജപേരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് പോലീസ് പറയുന്നത്.

സ്വര്‍ണ നിക്ഷേപം
ഉപഭോക്താക്കളില്‍ നിന്ന് സ്വര്‍ണത്തിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിനും അബ്ദുള്ളയ്ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഗോള്‍ഡ് കസ്കീം വഴി സമാഹരിച്ച പണം വഴിവിട്ട് ഉപയോഗിച്ചാണ് പ്രതിസന്ധികള്‍ക്ക് വഴിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പരസ്യത്തിലെ പ്രധാന മോഡല്‍. വളരെ പെട്ടെന്നായിരുന്നു ഈ ബ്രാന്‍ഡ് കേരളത്തില്‍ ശ്രദ്ധ നേടിയത്.

പരാതികള്‍
സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ പറ്റിക്കപ്പെട്ടവര്‍ ഒരുപാടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ ജില്ലയില്‍ മാത്രം നാനൂറില്‍ പരം പരാതികള്‍ അവതാര്‍ ജ്വല്ലറിയ്ക്കെതിരെയുണ്ട്.

സ്വര്‍ണ നിക്ഷേപം
ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം തന്നെ നിക്ഷേപമായി നല്‍കാനുള്ള അവസരം ഒരുക്കുന്നതായിരുന്നു ഇവരുടെ പദ്ധതി. എല്ലാ മാസവും ഇതിന് നിശ്ചിത ശതമാനം പലിശ നല്‍കും എന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ കാര്യങ്ങള്‍ കൃത്യമായി നടന്നെങ്കിലും നിക്ഷേപത്തിന്റെ തോത് കുത്തനെ ഉയര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

കുടുങ്ങുമോ
പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും തട്ടിപ്പില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പറ്റില്ല എന്നാണ് പുതിയ കോടതി വിധികള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും അവതാര്‍ ജ്വല്ലറികളുമായി ബന്ധപ്പെട്ട കേസില്‍ നിയമ നടപടി നേരിടേണ്ടി വരുമോ?
-
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്










Click it and Unblock the Notifications