താനൂരിലെ ടാങ്കര്‍ അപകടം, ചോര്‍ന്ന ഇന്ധനത്തിന് തീപിടിച്ചു
താനൂര്‍: താനൂരില്‍ വിമാന ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് പുറത്തേയ്ക്ക് ഒഴുകിയ ഇന്ധനത്തിന് തീപിടിച്ചു. ടാങ്കറിന്റെ അടപ്പ് തുറന്ന് പുറത്തേയ്ക്ക് ഒഴുകിയ ഇന്ധനത്തിനാണ് തീപിടിച്ചത്.
അപകടത്തെത്തുടര്‍ന്ന് സമീപത്തെ കനാലിലേയ്ക്കും കിണറുകളിയേക്കും ഇന്ധനം ചോര്‍ന്നിരുന്നു. ഇതില്‍ കനാലിലേയ്ക്ക് ഒഴുകിയ ഇന്ധനത്തിനാണ് തീ പിടിച്ചത്. താനൂരിലെ പ്രിയ ടാക്കീസിന് സമീപം പുലര്‍ച്ചെയാണ് ടാങ്കര്‍ മറിഞ്ഞത്.

എറണാകുളത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് വിമാന ഇന്ധനവുമായി വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. ഡ്രൈവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെട്രോളിയം ഉത്പ്പന്നം തന്നെയാണെങ്കിലും സ്‌ഫോടന സാധ്യത തീരെ ഇല്ലാതെയാണ് വിമാന ഇന്ധനം തയ്യാറാക്കുന്നതിനാല്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications