കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മർദ്ദനവും പീഡനവും, കരിപ്പൂരിൽ വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു; പ്രിൻസിപ്പൽ ദീപയും അറസ്റ്റിൽ...

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയുടെ സഹപാഠികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പലെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഐപിഎംഎസ് കോളേജ് പ്രിൻസിപ്പൽ ദീപ മണികണ്ഠനെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

ദിലിപീന് നിർണ്ണായക ദിനം! പൾസർ സുനിക്ക് പുറത്തിറങ്ങാനാകുമോ? ഫോട്ടോസ്റ്റാറ്റ് കഥകൾ കോടതിയിൽ...ദിലിപീന് നിർണ്ണായക ദിനം! പൾസർ സുനിക്ക് പുറത്തിറങ്ങാനാകുമോ? ഫോട്ടോസ്റ്റാറ്റ് കഥകൾ കോടതിയിൽ...

പറന്ന് പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി! ഈ വർഷം 14 രാജ്യങ്ങൾ, ചരിത്രം രചിച്ച ഇസ്രായേൽ സന്ദർശനവും...പറന്ന് പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി! ഈ വർഷം 14 രാജ്യങ്ങൾ, ചരിത്രം രചിച്ച ഇസ്രായേൽ സന്ദർശനവും...

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയുടെ സഹപാഠികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവരുടെ മർദ്ദനവും മാനസിക പീഡനവും കാരണമാണ് തിരുവനന്തപുരം സ്വദേശിനിയായ ഏവിയേഷൻ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 കരിപ്പൂരിലേക്ക്...

കരിപ്പൂരിലേക്ക്...

തിരുവനന്തപുരം ഐപിഎംഎസ് കോളേജിലെ ഏവിയേഷൻ വിദ്യാർത്ഥിനികൾ കഴിഞ്ഞമാസം 30നാണ് കരിപ്പൂരിലെത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു ഇവരുടെ പഠനത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗ് സൗകര്യം ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ ട്രെയിനിംഗ് പുരോഗമിക്കുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ലോഡ്ജ് മുറിയിൽ...

ലോഡ്ജ് മുറിയിൽ...

കരിപ്പൂരിൽ ട്രെയിനിംഗിനെത്തിയ വിദ്യാർത്ഥിനികൾ ഇവിടെയുള്ള ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ കഴിഞ്ഞയാഴ്ചയായിരുന്നു ഏവിയേഷൻ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോഡ്ജ് മുറിയിൽ നിന്നും ഇറങ്ങിയോടിയ വിദ്യാർത്ഥിനി ഉടൻതന്നെ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

മാനസിക പീഡനം...

മാനസിക പീഡനം...

സഹപാഠികളുടെ മർദ്ദനവും മാനസിക പീഡനവും സഹിക്കവയ്യാതെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പെൺകുട്ടിയുടെ സഹപാഠികളായ അഞ്ചു വിദ്യാർത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രിൻസിപ്പലിന്റെ പ്രേരണയിലാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.

പ്രിൻസിപ്പലും...

പ്രിൻസിപ്പലും...

പെൺകുട്ടിയുടെ സഹപാഠികളായ ആലപ്പുഴ സ്വദേശിനി ശാലു, നെടുമങ്ങാട് സ്വദേശിനി വൈഷ്ണവി, തിരുവല്ല സ്വദേശിനികളായ ആതിര, നീതു എലിസബത്ത്, കൊല്ലം സ്വദേശിനി ഷൈജ എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമം തടയൽ, ഭീഷണി, തടഞ്ഞുവെക്കൽ, മർദ്ദനം, അപഖ്യാതി പരത്തൽ തുടങ്ങി ഒമ്പത് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മലപ്പുറത്ത് നിന്ന്...

മലപ്പുറത്ത് നിന്ന്...

സഹപാഠികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെതിരെയും പോലീസ് കേസെടുത്തത്. തുടർന്ന് തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നിന്നും കൊണ്ടോട്ടി പോലീസ് ദീപയെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

English summary
aviation student's suicide attempt; police arrested principal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X