Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; അവിഷിത്ത് സ്റ്റാഫ് അംഗം തന്നെ, വിവാദത്തിന് പിന്നാലെ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിയായ എസ് എഫ് ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫ് അംഗത്തില്‍ നിന്ന് പുറത്താക്കി. പൊതുഭരണ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. ഇന്ന് രാവിലെയാണ് അവിഷിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്ത് നല്‍കിയത്. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതുകൊണ്ട് ഒഴിവാക്കണമെന്നുമാണ് മന്ത്രി കത്തില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

1

നേരത്തെ അവിഷിത്ത് സ്റ്റാഫ് അംഗമല്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയത്. ഇപ്പോള്‍ ആ വാദമാണ് പൊളിഞ്ഞത്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് അവിഷിത്ത് ഒഴിവായെന്നാണ് ആരോഗ്യമന്ത്രി വിശദീകരിച്ചത്. എസ് എഫ് ഐ വയനാട് മുന്‍ ജില്ലാ പ്രസിഡന്റാണ് അവിഷിത്ത്.

2

നേരത്തെ പൊലീസിനെതിരെ ഭീഷണിയുമായി അവിഷിത്ത് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അവിഷിത്ത് പൊലീസിനെതിരെ ഭീഷണി മുഴക്കിയത്. ഈ സംഭവത്തിന്റെ പേരില്‍ എസ് എഫ് ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നാണ് അവിഷിത്ത് ഫേസ്ബുക്കില്‍ വ്യക്തമാക്കി.

3

അതേസമയം, കേസില്‍ നിന്ന് അവിഷിത്തിനെ ഒഴിവാക്കാന്‍ ജില്ലാ നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

4

സി പി എം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ് എഫ് ഐ അക്രമം നടത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സി പി എം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണ്. അക്രമത്തിന് പിന്നില്‍ ഉന്നത സി പി എം നേതൃത്വത്തിന്റെ കറുത്തകരങ്ങളുണ്ട്. ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ പോലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല.അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

5

സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എസ് എഫ് ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+