അവിഷ്ണയുടെ ആരോഗ്യം മോശം,അറസ്റ്റ് ചെയ്‌തേക്കും!! ബലപ്രയോഗത്തിന് ഭയം!! നാട്ടുകാരും സമരത്തില്‍!
അവിഷ്ണയെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വളയം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വളയത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മുതലാണ് അവിഷ്ണ നിരാഹാര സമരം ആരംഭിച്ചത്. അവിഷ്ണ ക്ഷീണിതയാണെന്നും സമരം തുടര്‍ന്നാല്‍ ആരോഗ്യ നില കൂടുതല്‍ വഷളാകുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അവിഷ്ണയെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അച്ഛനും അമ്മയും മടങ്ങിയെത്തും വരെ ആഹാരം കഴിക്കില്ലെന്നാണ് അവിഷ്ണയുടെ പ്രഖ്യാപനം.

അതേസമയം ജിഷ്ണുവിന് നീതി തേടി നാട്ടുകാരും നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. 50 ഓളം വരുന്ന നാട്ടുകാര്‍ ഇന്നു മുതല്‍ ജിഷ്ണുവിന്റെ വീടിനു പുറത്ത് നിരാഹാരമിരിക്കുകയാണ്. അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയേക്കുമെന്നാണ് വിവരങ്ങള്‍. ഇതിനായി നാദാപുരം ഡിവൈഎസ്പിയും സംഘവും ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ്.
മെഡിക്കല്‍ സംഘവും ആര്‍ഡിഒയും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് നേരെ ഒരുതരത്തിലുള്ള ബലപ്രയോഗവും വേണ്ടെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മരണം വരെ നിരാഹാരം തുടരുമെന്ന കടുത്ത നിലപാടിലാണ് അവിഷ്ണയും ബന്ധുക്കളും നാട്ടുകാരും. ഇത് പോലീസിനെ സമ്മര്‍ദത്തിലായിരിക്കുകയാണ്. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് നീക്കം.












Click it and Unblock the Notifications