Avittam Wishes In Malayalam | അവിട്ടം ആശംസകള്‍ 2023: തിരുവോണത്തോടെ തീര്‍ന്നില്ല, അവിട്ടം ദിനാശംസ നേരാം
അത്തം പിറന്ന് പത്താം നാളായ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കുകയാണ്. തിരുവോണത്തോടെ ഓണപ്പൊലിമ അവസാനിക്കുന്നില്ല. മൂന്നാം ഓണമായ അവിട്ടം വരുന്നത് നാളെയാണ്. അവിട്ടദിനത്തിനും ഓണാഘോഷത്തില്‍ ഒരുപാട് പ്രത്യേകതകളുണ്ട്. തിരുവോണ ദിനമായ ഇന്ന് എല്ലാവരും വീട്ടില്‍ ഒത്തുകൂടുമ്പോള്‍ അവിട്ടം ദിനത്തിലാണ് ബന്ധുവീടുകളിലേക്ക് പോകുന്നത്.
ഭൂരിഭാഗം പേരും അതിനാല്‍ തന്നെ ഇന്നത്തെ പൂക്കളം തന്നെയാണ് നാളേയും നിലനിര്‍ത്തുക. ഓണത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഓണത്തല്ല്, അവിട്ടത്തല്ല് എന്നീ കലാരൂപങ്ങളും അവിട്ടം ദിനത്തിലാണ് വിവിധ ദേശക്കാര്‍ നടത്തുന്നത്. പലദേശങ്ങളിലും ഓണത്തല്ല് ഉണ്ടെങ്കിലും പല്ലശ്ശനയിലെ ഓണത്തല്ലാണ് പ്രസിദ്ധം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികള്‍ ശത്രുവിനെ പോര്‍ വിളിച്ചതിന്റെ ഓര്‍മയ്ക്കായാണ് പല്ലശ്ശനയില്‍ ഓണത്തല്ല് നടത്തുന്നത്.

തിരുവോണം നാളില്‍ ഓണത്തല്ലിനെത്തുന്ന യോദ്ധാക്കള്‍ കുളിച്ച് ഭസ്മമണിഞ്ഞ് ഭക്ഷണം കഴിക്കും. ശേഷം നാലുംകൂട്ടി മുറുക്കി വീട്ടില്‍ നിന്നു യാത്ര പറഞ്ഞ് ഇറങ്ങുകയായി. തിരുവോണ ദിനത്തില്‍ ഏഴുകുടി സമുദായക്കാര്‍ കളരിയില്‍ നിന്നും ഒരുകുടി സമുദായം തല്ലുമന്ദം ഭഗവതി ക്ഷേത്രത്തില്‍ നിന്നും വരി നിരന്നു കച്ചകെട്ടി തല്ലിനായി എഴുന്നെള്ളുമ്പോള്‍ ദേശപ്രധാനികള്‍ മുന്നിലും മറ്റുള്ളവര്‍ പിന്നിലുമായി അണിനിരക്കും.
അവിട്ടം നാളില്‍ കിഴക്ക് പടിഞ്ഞാറ് മുറിക്കാര്‍ വേട്ടയ്‌ക്കൊരുമന്‍ ക്ഷേത്രത്തിലെത്തി പുണ്യാഹ വെള്ളം തളിച്ചു വിധി പ്രകാരം മൂന്നു തവണ നിരയോട്ടം നടക്കുന്നതോടെ തല്ലിനു തുടക്കമാകും. അവിട്ടം ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണിത്. അതോടൊപ്പം അവിട്ടം ദിനത്തിലും വീട്ടില്‍ സദ്യയൊരുക്കുന്നവരുമുണ്ട്. അവിട്ടം ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബന്ധുക്കള്‍ക്കും എങ്ങനെയാണ് ആശംസ അറിയിക്കേണ്ടത് എന്ന് നോക്കാം.
ഓര്‍മ്മകളും ഒരായിരം പൂക്കളുമായി ഒരു ഓണക്കാലം കടന്ന് പോകുന്നു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും മൂന്നാം ഓണാശംസകള്‍
ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അവിട്ടം ദിനാശംസകള്‍
തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹ്ലാദവുമായി ഒരു പൊന്നോണക്കാലം കൂടി ഓര്‍മയിലേക്ക്, ഹൃദയം നിറഞ്ഞ അവിട്ടം ദിനാശംസകള്‍
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ അവിട്ടം ദിനാശംസകള്‍
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി കടന്ന് പോകുന്നു. അടുത്ത ഓണവും സമ്പല്‍സമൃദ്ധിയുടേതാകട്ടെ, ഏവര്‍ക്കും ഹൃദയം നിറഞ്ഞ മൂന്നാം ഓണാശംസകള്‍
പൂക്കളിറുക്കി പൂക്കളമൊരുക്കി ഒരു പൊന്നോണക്കാലം കൂടി, അവിട്ടം ദിനത്തില്‍ എന്റേയും കുടുംബത്തിന്റേയും ആശംസ
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വന്നണഞ്ഞു. ഏവര്‍ക്കും അവിട്ടം ദിനാശംസകള്‍












Click it and Unblock the Notifications