മുസ്ലീം കുട്ടികളെ സ്‌കൂളില്‍ വിടരുത്, അവര്‍ ഇസ്ലാം വിരുദ്ധരാണ്, വീട്ടിലിരുത്തി പഠിപ്പിച്ചാല്‍ മതി
കോഴിക്കോട്: മുസ്ലീം കുട്ടികളെ മുഖ്യധാര സ്‌കൂളുകളില്‍ പറഞ്ഞയക്കരുതെന്നും അവര്‍ ഇസ്ലാം വിരുദ്ധരാണെന്നും സലാഫി അനുശാസകന്‍. മുഖ്യധാര സ്‌കൂളുകളില്‍ ഇസ്ലാമിന് വിരുദ്ധമായി കാര്യങ്ങളാണ് പഠിപ്പിക്കുന്നത് അതിനാല്‍ വീടുകളില്‍ കുട്ടികള്‍ക്കായി ക്ലാസ് റൂമുകള്‍ പണിത് ഇസ്ലാം മത പഠനം നടത്തണം എന്നും ആവശ്യപ്പെട്ടു.
അബ്ദുള്‍ മൊഹ്‌സിന്‍ അയ്ഡീഡ് ആണ് വിവാദ പ്രസംഗം തൊടുത്ത് വിട്ടത്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തില്‍ ഇസ്ലാം മത പഠനം നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് പ്രസംഗം നടന്നത്.

നമ്മുടെ കുട്ടികള്‍ പഠിയ്‌ക്കേണ്ടത് അല്ലാഹു നമ്മള്‍ക്ക് പറഞ്ഞു തന്നിട്ടുള്ള സന്ദേശങ്ങളാണ്. അതിന് മറ്റാരുടെയും സഹായം നമ്മള്‍ക്ക് ആവശ്യമില്ല. നമ്മുടെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കണം എന്ന് പറയാന്‍ സര്‍ക്കാരിനും പോലീസിനും അധികാരമില്ല, എന്നിങ്ങനെയാണ് പ്രസംഗത്തിന്റെ ചുരുക്കം.
നമ്മുടെ വേദപുസ്തകം അല്ലാഹുവിനെ ബഹുമാനിക്കാനാണ് പഠിപ്പിയ്ക്കുന്നത്. ഇതൊന്നും പാഠപുസ്തകത്തില്‍ ഇല്ല. അതിനാലാണ് കുട്ടികള മുഖ്യധാക സ്‌കൂളുകളിലേക്ക് വിടരുതെന്ന് പറയുന്നതിന്റെ കാരണമെന്നും പറഞ്ഞു.












Click it and Unblock the Notifications