Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എംഎസ് ഇല്ലാതെ എന്ത് റിയാലിറ്റി ഷോ?

തിരുവനന്തപുരം: ടി വി ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ എസ് എം എസ് ഒഴിവാക്കണമെന്ന് നിയമസഭാ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ എസ് എം എസില്ലെങ്കില്‍ പിന്നെ എന്ത് റിയാലിറ്റി ഷോ എന്നാണ് കാഴ്ചക്കാരുടെ സംശയം. റിയാലിറ്റി ഷോകളില്‍ വിജയിയെ തിരഞ്ഞെടുക്കുന്നതും ഓരോ പടവും കയറ്റിവിടുന്നതും എസ് എം എസ് അടിസ്ഥാനമാക്കിയാണ് എന്നത് ആര്‍ക്കാണ് അറിയാത്തത്.

പാട്ട് വളരെ മോശമായിരുന്നു, പക്ഷേ എസ് എം എസിന്റെ കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തിവെട്ടി എന്ന് പറഞ്ഞ് മത്സരാര്‍ഥികളെ ഫൈനല്‍ വരെ തള്ളിവിടുന്ന കാഴ്ചയാണ് ചാനല്‍ റിയാലിറ്റി ഷോകളില്‍ കാണുന്നത്. ഓരോ എസ് എം എസിനും അഞ്ചും എട്ടും വരെ രൂപ ചെലവഴിച്ചാണ് റിയാലിറ്റി ഷോ കാണുന്നവര്‍ 'കണ്ടസ്റ്റന്‍സി' നെ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.

SMS

രഞ്ജിനി ഹരിദാസ് അവതാരകയായി എത്തിയ ഐഡിയ സ്റ്റാര്‍ സിംഗറാണ് മലയാളത്തില്‍ ഈ എസ് എം എസ് വ്യാപാരം കൊഴുപ്പിച്ചത്. എന്റെ പാട്ട് ഇഷ്ടമായെങ്കില്‍ വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് എന്ന് പറഞ്ഞ് പ്രകടനത്തിന് ശേഷം 'കണ്ടസ്റ്റന്‍സി' ന്റെ പ്രത്യേക അഭ്യര്‍ഥനയും ഉണ്ടാകാറുണ്ട്. ടി വി ചാനലുകള്‍ക്കും സ്‌പോണ്‍സര്‍മാരായ മൊബൈല്‍ കമ്പനിക്കാര്‍ക്കും പണം വാരാനുള്ള വഴിയാണ് നിയമസഭ സമിതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത്.

റിയാലിറ്റി ഷോകളില്‍ സര്‍ഗാത്മകത മാത്രം പരിശോധിച്ചാല്‍ മാത്രം മതി എന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രകടനം നടത്തുന്ന 'കണ്ടസ്റ്റന്റ്റ്' കുട്ടിയോ മുകിര്‍ന്നതോ എന്ന് പോലും നോക്കാതെ സംഗതിയും സാധനവും വിവരിച്ച് മാര്‍ക്കിടുന്ന ജഡ്ജുമാര്‍ ഇത് സമ്മതിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള, മോന്‍സ് ജോസഫ് ചെയര്‍മാനായ പ്രത്യേക നിയമഭാ സമിതിയാണ് ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+