കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീശ'യ്ക്ക് പുരസ്കാരം;ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയെന്ന് ശോഭ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ' മീശ ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സാഹിത്യ അക്കാദമി തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പ്രസിദ്ധീകരിച്ച ആദ്യ ഘട്ടത്തിൽത്തന്നെ പ്രസ്തുത നോവലിൻ്റെ ഉള്ളടക്കത്തിലെ ഹിന്ദു വിരുദ്ധ, സ്ത്രീവിരുദ്ധ സ്വാഭാവം വിമർശനവിധേയമായിരുന്നു. ആ വികാരം മാനിച്ചാണ് അതിൻ്റെ തുടർ പ്രസിദ്ധീകരണം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ മാതൃഭൂമി നിർത്തിവച്ചത്. എന്നാൽ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം ഉയർത്തി ചില കേന്ദ്രങ്ങൾ രംഗത്തുവന്നു.

sobha surendran

ഹിന്ദുക്കളെയും സ്ത്രീകളെയും കുറിച്ച് എന്ത് എഴുതിയാലും അത് വിലക്കാൻ പാടില്ല എന്ന മട്ടിലായിരുന്നു അക്കൂട്ടർ ആ നാലാംകിട നോവലിനു നൽകിയ പിന്തുണ. അതിൽ മുൻപന്തിയിൽ നിന്നത് സി പി എമ്മും അവരുമായി ബന്ധപ്പെട്ട സാംസ്കാരിക രംഗത്തെ പ്രമുഖരുമായിരുന്നു. ഇപ്പോൾ നോവലിന് അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനത്തിനു പിന്നിലും അവരുടെ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയാണ് എന്നത് യാദൃശ്ചികമല്ല.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയർത്തണം എന്നുകൂടി അഭ്യർത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പിൽ മറുപടി കിട്ടും.

'പ്രായം വെറും നമ്പർ മാത്രം,21 വയസായാലും കുറ്റം കുറ്റം തന്നെ';ദിഷയുടെ അറസ്റ്റിൽ പോരെടുത്ത് സോഷ്യൽ മീഡിയ'പ്രായം വെറും നമ്പർ മാത്രം,21 വയസായാലും കുറ്റം കുറ്റം തന്നെ';ദിഷയുടെ അറസ്റ്റിൽ പോരെടുത്ത് സോഷ്യൽ മീഡിയ

തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?

'സംവാദ പരിപാടിയിൽ കറുപ്പ് മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു, മോദിക്കും പിണറായിക്കും കറുപ്പിനോട് എന്താണ് ഭയം''സംവാദ പരിപാടിയിൽ കറുപ്പ് മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു, മോദിക്കും പിണറായിക്കും കറുപ്പിനോട് എന്താണ് ഭയം'

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
Award for 'Meesha': Challenge to Hindus and Women, says Sobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X