പി.വി.അന്‍വറിന് ജപ്തി നോട്ടീസ്; ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യാൻ തയ്യാറായി ആക്‌സിസ് ബാങ്ക്
പി.വി.അന്‍വറിന് ജപ്തി നോട്ടീസ്; ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യാൻ തയ്യാറായി ആക്‌സിസ് ബാങ്ക്
മലപ്പുറം: പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യാൻ തയ്യാറായി ആക്‌സിസ് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് ബാങ്കിന്റെ നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി. ജപ്തി നടപടിയെക്കുറിച്ച് ആക്‌സിസ് ബാങ്ക് പത്രപ്പരസ്യം നൽകിയിട്ടുണ്ട്.
അതേസമയം, അൻവറിന്റെ ഭാര്യ പിതാവ് അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിൽ ഉള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്‌വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശാനുസരണം ആണ് നടപടി. ഊർങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിർമിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.
എം എൽ എയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർ തീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ആണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെ ആണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്‌വേ. നിലമ്പൂർ സ്വദേശി എം.പി. വിനോദ് 2017 - ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.
അതേസമയം, ഈ നടപടിയെ വെല്ലു വിളിച്ചു കൊണ്ട് അൻവറും അനുയായികളും രംഗത്ത് എത്തി. വിഷയം എം എൽ എ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിട്ടുണ്ട്.
Recommended Video













Click it and Unblock the Notifications