Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് കൂറ്റൻ ജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍, സീറ്റ് നില നൂറിന് അടുത്ത്?

കേരളത്തില്‍ ഭരണമാറ്റം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്. നൂറിലധികം സീറ്റുകള്‍ നേടി സംസ്ഥാനത്ത് അധികാരം പിടിക്കും എന്നാണ് പല യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നൂറിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും 90ലേക്ക് വരെ യുഡിഎഫ് സീറ്റ് നേട്ടം എത്തിയേക്കും എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

യുഡിഎഫ് തൂക്കാം തൂക്കാതെയുമിരിക്കാം! ന്യൂസ് 18 വോട്ട് വൈബ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത് ഇങ്ങനെ
യുഡിഎഫ് തൂക്കാം തൂക്കാതെയുമിരിക്കാം! ന്യൂസ് 18 വോട്ട് വൈബ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത് ഇങ്ങനെ

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് 78 മുതല്‍ 90 വരെ സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. അതേസമയം വികസന നേട്ടങ്ങള്‍ മുന്നോട്ട് വെച്ച് ഭരണത്തുടര്‍ച്ച തേടി ഇറങ്ങിയ എല്‍ഡിഎഫിന് 49 മുതല്‍ 62 വരെ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് 0-3 വരെ സീറ്റുകളും ലഭിച്ചേക്കാം.

Axis My India

മുന്നണികള്‍ക്ക് ലഭിച്ചേക്കാവുന്ന വോട്ട് ശതമാനവും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. യുഡിഎഫിന് 44 ശതമാനം വോട്ട് ലഭിച്ചേക്കും. എല്‍ഡിഎഫിന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 14 ശതമാനവും മറ്റുളളവര്‍ക്ക് 3 ശതമാനവും ആണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്.

കേരള നിയമസഭയിലേക്ക് 7 ബിജെപി എംഎൽഎമാർ? ഞെട്ടിച്ച് ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ ഫലം
കേരള നിയമസഭയിലേക്ക് 7 ബിജെപി എംഎൽഎമാർ? ഞെട്ടിച്ച് ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ ഫലം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+