ആയംപാറയിലെ സുബൈദയുടെ കൊല: വാടക ക്വാര്‍ട്ടേഴ്സ് മുറി തേടിയെത്തിയ മൂന്ന് പേരെ തിരയുന്നു
പെരിയ: ആയംപാറ ചെക്കിപ്പാറയിലെ സുബൈദ(60)യെ കൊന്ന കേസില്‍ ക്വാര്‍ട്ടേഴ്സ് മുറി തേടിയെത്തിയ മൂന്നംഗ സംഘത്തെ ചുറ്റിപ്പറ്റി അന്വേഷണം. 17ന് രാത്രിയാണ് സുബൈദ കൊല്ലപ്പെട്ടത്. 16ന് ഉച്ചക്ക് രണ്ട് മണിക്കാണ് മൂന്ന് പേര് വാടക മുറി അന്വേഷിച്ച് സുബൈദയുടെ വീട്ടിലെത്തിയത്. സുബൈദയുടെ വീടിന്റെ പിറകിലെ അഞ്ചു മുറി ക്വാര്‍ട്ടേഴ്സ് ഒരു വര്‍ഷം മുമ്പ് വരെ നോക്കി നടത്തിയത് സുബൈദയാണത്രെ. ഇപ്പോള്‍ മറ്റൊരാളാണ് ഏറ്റെടുത്ത് നടത്തുന്നത്.
സുബൈദ മൂന്നു പേരെയും കൂട്ടി ക്വാര്‍ട്ടേഴ്സ് നടത്തുന്നയാളെ ചെന്ന് കണ്ടിരുന്നു. അഞ്ചു മുറികളില്‍ നാലിലും താമസക്കാരുണ്ടെന്നും ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഒരു കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വേണ്ടെന്ന് പറഞ്ഞാല്‍ തരാമെന്നും നടത്തിപ്പുകാരന് പറഞ്ഞു. വൈകുന്നേരത്തിനകം ആ കുടുംബത്തോട് ചോദിച്ച് ഉറപ്പിക്കാമെന്നും അറിയിച്ചു. ഇക്കാര്യം അറിഞ്ഞയുടന്‍ ഫോണില്‍ വിളിച്ച് പറയാമെന്നും നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് പേരും ഫോണ്‍ നമ്പര്‍ നല്കാന് തയ്യാറായില്ല. പകരം ക്വാര്‍ട്ടേഴ്സ് നടത്തിപ്പുകാരന്റെ നമ്പര്‍ വാങ്ങി പോയി. വൈകുന്നേരം 7 മണിക്കകം വിളിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിളിച്ചതുമില്ല. തനിക്ക് ക്വാര്‍ട്ടേഴ്സുമായി ബന്ധമില്ലെന്നും താന്‍ ഒറ്റക്കാണ് താമസിക്കുന്നതെന്നും സുബൈദ മൂന്നു പേരുടെയും മുന്നില്‍ വെച്ച് പറഞ്ഞിരുന്നുവത്രെ.

കൊലയുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഏതെന്ന് തിരിച്ചറിയാനായിട്ടില്ല. സ്വിഫ്റ്റ് രൂപത്തിലുള്ള കാറാണെന്നാണ് ക്വാര്‍ട്ടേഴ്സ് നടത്തിപ്പുകാരന് പറഞ്ഞത്. വാടകക്ക് കാര്‍ നല്‍കുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. 16ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയില്‍ ആയംപാറ ടവറിന് കീഴിലുള്ള മുഴുവന്‍ ഫോണ്‍ കോളുകളും സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. പതിനായിരത്തിലേറെ ഫോണുകള്‍ ഈ ടവറിന് കീഴില്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം.
കൊല നടന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളവും കിടപ്പുമുറിയിലെ കിടക്കക്ക് മുകളിലുണ്ടായിരുന്ന പുരുഷന്റേതെന്ന് തോന്നിക്കുന്ന അടിവസ്ത്രവും പരിശോധനക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഇവ അയച്ചുകൊടുത്തതെന്ന് ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ പറഞ്ഞു. രണ്ടില്‍ നിന്നും ഡി.എന്‍.എ വേര്‍തിരിക്കാന്‍ പറ്റുമോയെന്നാണ് പരിശോധിക്കുന്നത്. നാരങ്ങവെള്ളം പാതി കുടിച്ചതിനാല്‍ ഉമിനീര് കലങ്ങിയിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications