കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയംപാറയിലെ സുബൈദയുടെ കൊല: തുമ്പൊന്നുമായില്ല; ജനരോഷം ഭയന്ന് പൊലീസ്

  • By Desk
Google Oneindia Malayalam News

പെരിയ: ആയംപാറ ചെക്കിപ്പാറയിലെ സുബൈദ(60)യെ കൊന്ന കേസില്‍ ഇതുവരെ പോലീസിന് തുമ്പൊന്നുമായില്ല. സുബൈദയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചിരുന്നു. ഇതിലേക്ക് വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചു.

മുജാഹിദില്‍ വീണ്ടും വിഘടനത്തിന്റെ സൂചനകള്‍ നല്‍കി യുവവിഭാഗം സമ്മേളനം; ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനംമുജാഹിദില്‍ വീണ്ടും വിഘടനത്തിന്റെ സൂചനകള്‍ നല്‍കി യുവവിഭാഗം സമ്മേളനം; ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം

എന്നാല്‍ ഇതെല്ലാം സ്ത്രീകളുടേതാണ്. കൊല്ലപ്പെട്ട ദിവസം കട്ടിലില്‍ നിന്ന് കിട്ടിയ പുരുഷന്റേതെന്ന് കരുതുന്ന അടിവസ്ത്രം അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ബോധപൂര്‍വ്വം കൊണ്ടിട്ടതാണെന്ന് സംശയിക്കുന്നതായി ഡി വൈ എസ് പി കെ. ദാമോദരന്‍ പറഞ്ഞു.

സുബൈദക്ക് പരിചയമുള്ളവരാണ് കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൈകളും കാലും കൂട്ടിക്കെട്ടിയ ശേഷം വായും മൂക്കും മൂടിക്കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് സുബൈദ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കയ്യിലും കഴുത്തിലുമുള്ള ആഭരണങ്ങള്‍ കവരുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. പ്രതികളെ പിടിക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

murder

എന്നാല്‍ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനരോഷം ഉണ്ടാവുമെന്ന ഭയം പൊലീസിനുണ്ട്. മൂന്ന് വീട്ടമ്മമാര്‍ ദുരൂഹമായി കൊല്ലപ്പെട്ടിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് പിറകെ പോയി സമയം കളയുന്നതല്ലാതെ അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മൂന്ന് കൊലക്കേസിലും പൊലീസിന് സാധിച്ചിട്ടില്ല. ആയംപാറയിലെ വീട്ടില്‍ നിന്ന് കിട്ടിയ നാല് വിരലടയാളങ്ങള്‍ ചില മോഷണക്കേസിലെ പ്രതികളുടേതാണോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ കണ്ടെത്താനാവുമെന്നാണ് പൊലീസ് വിശ്വാസം പ്രകടിപ്പിക്കുന്നത്.

English summary
Ayampara subaidah murder-no evidence found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X