കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഇടഞ്ഞു, പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധ പരിപാടിയില്‍ നിന്ന് അയ്ഷ റെന്നയെ ഒഴിവാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
Aysha Renna Removed From CPI(M) Anti Protest March | Oneindia Malayalam

മലപ്പുറം: സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധ പരിപാടിയില്‍ നിന്ന് ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നയെ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിന്റെ പരിപാടിയില്‍ നിന്നാണ് അയ്ഷ റെന്നയെ ഒഴിവാക്കിയിരിക്കുന്നത്. യുഡിഎഫ് ഭരണസമിതിയാണ് വാഴക്കാട് പഞ്ചായത്ത് ഭരിക്കുന്നത്.

അയ്ഷ റെന്ന പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ പരിപാടിയുടെ ഭാഗമാകില്ലെന്ന് സിപിഎം അംഗങ്ങള്‍ അറിയച്ചതോടെയാണ് പഞ്ചായത്ത് അയ്ഷയെ ഒഴിവാക്കിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നിന്ന് തുടക്കമിട്ട വന്‍ പ്രതിഷേധത്തിന്റെ പ്രതീകമാണ് അയ്ഷ റെന്ന.

cpm

സമരക്കാരെ അടിച്ചൊതുക്കുന്ന പോലീസിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം വൈറലായതോടെയാണ് അയ്ഷ റെന്ന പ്രതിഷേധത്തിന്റെ മുഖമായി മാറിയത്. ദില്ലിയില്‍ നിന്നും നാട്ടിലെത്തിയ അയ്ഷ റെന്ന കേരളത്തില്‍ പലയിടത്തായി പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ അയ്ഷ റെന്നയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് വിവാദമായിരുന്നു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അയ്ഷ റെന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ എതിര്‍പ്പുന്നയിച്ചത്. ഡിസംബര്‍ 17ലെ മുസ്ലീം സംഘടനകളുടെ ഹര്‍ത്താലില്‍ അറസ്റ്റ് ചെയ്തവരെ കുറിച്ചാണ് അയ്ഷ റെന്ന സംസാരിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നുവെന്നാണ് അയ്ഷ പറഞ്ഞത്. തുടര്‍ന്ന് അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി എന്ന തരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിച്ചതാണ് വിവാദമായത്.

English summary
Jamia Student Ayesha Renna dropped from CAA protest programme after CPm opposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X