കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോൾ ശ്രദ്ധ കൊവിഡിനെ പ്രതിരോധിക്കാൻ, പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തിൽ അത്ഭുതമില്ല; മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാലത്തും ഹിന്ദു പ്രീണന നടപടികള്‍ സ്വീകരിച്ചവരാണ് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് വ്യാപനം എങ്ങനെ തടയുമെന്നാണ് ഇപ്പോള്‍ നോക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് അഴലോകന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു അദ്ദേഹം. വിശദാംശങ്ങളിലേക്ക്...

പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം

പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം

ആദ്യ ഘട്ടത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി മാത്രമാണ് അയോധ്യ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ ഭൂമി പൂജ ഇന്ത്യയുടെ ദേശീയ ഐക്യത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതോടെ കോണ്‍ഗ്രസിനകത്ത് നിന്നും പുറത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വന്നിട്ടുണ്ട്. അയോധ്യാ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാട് പുതിയത് അല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. അയോധ്യ വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുളളതാണ്.

നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് വ്യാപനം 19 ലക്ഷം കവിഞ്ഞിരിക്കുകയാണ്. അതിനെ എങ്ങനെ മറികടക്കാം എന്നാണ് ഇപ്പോള്‍ നേക്കേണ്ടത്. ഇപ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത് അതാണ്.

ഒരു അത്ഭുതവുമില്ല

ഒരു അത്ഭുതവുമില്ല

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ല. എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് നമുക്കറിയാവുന്നതാണ്. രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന് മതനിരപേക്ഷതയുടെ കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കരുതുന്നില്ല

കരുതുന്നില്ല

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടില്‍ പുതുതായി ഒന്നും ഉള്ളതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എക്കാലവും മൃതുഹിന്ദുത്വ നിലപാട് സ്വീകരിച്ചു പോന്നിട്ടുണ്ട്. ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചത് കോണ്‍ഗ്രസായിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചത് കോണ്‍ഗ്രസായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍സേവ നടത്താന്‍ അനുമതി

കര്‍സേവ നടത്താന്‍ അനുമതി

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കര്‍സേവ നടത്താന്‍ അനുവാദം നല്‍കിയത്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനെ നിസംഗതയോടെ സമീപിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഇതിന്റെ സ്വാഭാവിക പരിണതിയാണ് പിന്നീട് സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാമന്റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കട്ടെ, ഭൂമി പൂജക്ക് ആശംസയുമായി കേജ്രിവാൾരാമന്റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കട്ടെ, ഭൂമി പൂജക്ക് ആശംസയുമായി കേജ്രിവാൾ

'മുസ്ലീമായതിനാൽ ബലാത്സംഗം ചെയ്യും'; ഇത് രാമജൻമ ഭൂമി തന്നെയോ? പ്രധാനമന്ത്രിയോട് ഖുശ്ബു'മുസ്ലീമായതിനാൽ ബലാത്സംഗം ചെയ്യും'; ഇത് രാമജൻമ ഭൂമി തന്നെയോ? പ്രധാനമന്ത്രിയോട് ഖുശ്ബു

English summary
Ayodhya Bhoomi Poojan; Pinarayi Vijayan said that now the focus should be on defending Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X