കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസ്

Google Oneindia Malayalam News

ദില്ലി: അയോധ്യ-ബാബറി മസ്ജിദ് ഭൂമി തർക്ക കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാവും. കേസില്‍ ഇന്നത്തോടെ 40-ാമത്തെ ദിവസമാകും വാദം കേള്‍ക്കുന്നത്. ഇതോടെ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി അയോധ്യ കേസ് മാറും. കേശവാനന്ദ ഭാരതി കേസിലാണ് ഇതിന് മുമ്പ് സുപ്രീം കോടതി ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ടത്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസമായിരുന്നു ഈ കേസില്‍ കോടതി വാദം കേട്ടത്.

അയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യംഅയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യം

ഒക്ടോബര്‍ 18 വരെ വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പീന്നീട് ആ സമയം വെട്ടിക്കുറച്ച് ഒക്ടോബര്‍ 16-നകം തന്നെ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇങ്ങനെ തിരക്ക് പിടിച്ച് വാദം കേള്‍ക്കല്‍ അവസാനിപ്പിക്കരുതെന്ന് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കില്‍ കോടതി അംഗീകരിച്ചില്ല.

ayodhy

ബുധനാഴ്ച്ച രാവിലെ തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകീട്ട് അഞ്ച് മണി വരെ തുടരും. എല്ലാം കക്ഷികള്‍ക്കും വാദിക്കാനായി 45 മിനിറ്റ് വീതം സമയം മാത്രമാണ് ഇന്ന് കോടതി അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്‍കാന്‍ സമയം അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് അകാലി തഖ്ദ്.... നിരോധിക്കണമെന്ന് സിഖ് സംഘടനആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് അകാലി തഖ്ദ്.... നിരോധിക്കണമെന്ന് സിഖ് സംഘടന

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരണ് കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ചീഫ് ജസ്റ്റില്‍ രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 ന് മുമ്പ് കേസില്‍ അന്തിമ വിധി പ്രഖ്യാപനം നടത്തും. ഇതോടെ 70 വര്‍ഷം നീണ്ട കോടതി വ്യവഹാരത്തിനാവും അന്ത്യം കുറിക്കുക.

English summary
ayodhya case: It is the second most-heard case in the history of the Sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X