കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിനുള്ള നട്ടെല്ല് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും'

Google Oneindia Malayalam News

തിരുവവന്തപുരം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സത്യസന്ധമായി ഇക്കാര്യത്തിലുള്ള അഭിപ്രായം യു. ഡി. എഫ് നേതാക്കള്‍ പറയണം സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

കൗതുകമുളവാക്കുന്നു

കൗതുകമുളവാക്കുന്നു

രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കമല്‍നാഥും ദിഗ്വിജയ്‌സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ പല ദേശീയ നേതാക്കളുടേയും പ്രസ്താവനകള്‍ കൗതുകമുളവാക്കുന്നതാണ്. ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചാംതീയതി പല ദേശീയനേതാക്കളും വ്രതമെടുത്ത് ഹനുമാന്‍ ചാലീസ ജപിക്കുമെന്നും പറയുന്നു.

നിലപാട് എന്താണ്

നിലപാട് എന്താണ്

വൈകിയുദിച്ച സല്‍ബുദ്ധിക്കും വിവേകത്തിനും നന്ദി. എനിക്ക് ചോദിക്കാനുള്ളത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ ഇക്കാര്യത്തിലുള്ള നിലപാടെന്താണെന്നുള്ളതാണ്.

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam
ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്

ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്

അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സത്യസന്ധമായി ഇക്കാര്യത്തിലുള്ള അഭിപ്രായം യു. ഡി. എഫ് നേതാക്കള്‍ പറയണം. ബഹു. സുപ്രീംകോടതിവിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന ഭവ്യമായ രാമക്ഷേത്രനിര്‍മ്മാണത്തിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ചെയ്യേണ്ടത്.

നട്ടെല്ല്

നട്ടെല്ല്

അതിനുള്ള നട്ടെല്ല് ലീഗിന്റേയും പോപ്പുലര്‍ഫ്രണ്ടിന്റേയും തടവറയില്‍ കഴിയുന്ന കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കും. അതേസമയം, ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ നടക്കുന്നത്.

പൂജാരിക്ക് ക്വാറന്റീനില്‍

പൂജാരിക്ക് ക്വാറന്റീനില്‍

ഇതിനിടെ, രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ കര്‍മം നടക്കാനിരിക്കെ, മുഖ്യ പൂജാരി ക്വാറന്റൈനില്‍. കൊറോണ രോഗ സംശയത്തെ തുടര്‍ന്നാണിത്. ഇദ്ദേഹത്തിന്റെ സഹായിയായ പൂജാരിക്ക് കഴിഞ്ഞ ദിവസം കൊറോണ രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്ര ദാസിനോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ചടങ്ങ് നിര്‍ത്തണം

ചടങ്ങ് നിര്‍ത്തണം

അതേസമയം, കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍ത്തിവെക്കണമെന്നാവശ്യം ഉയരുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗാണ് ചടങ്ങ് നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യം വളരെ ദോഷകരമാമെന്നു ചടങ്ങില്‍ പങ്കെടുക്കേണ്ട പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

അയോധ്യയിലെ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; അസുരനെന്ന് ബിജെപിഅയോധ്യയിലെ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; അസുരനെന്ന് ബിജെപി

ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ അഭിമാനിക്കുന്നു; രക്ഷാബന്ധൻ ദിനത്തിൽ വൈകാരിക കുറിപ്പുമായി പ്രിയങ്കഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ അഭിമാനിക്കുന്നു; രക്ഷാബന്ധൻ ദിനത്തിൽ വൈകാരിക കുറിപ്പുമായി പ്രിയങ്ക

അയോധ്യ രാമക്ഷേത്ര ഭൂമി പൂജ; ആദ്യ ക്ഷണം അന്‍സാരിക്ക്, വേദിയില്‍ ഇരിപ്പിടം അഞ്ചുപേര്‍ക്ക് മാത്രംഅയോധ്യ രാമക്ഷേത്ര ഭൂമി പൂജ; ആദ്യ ക്ഷണം അന്‍സാരിക്ക്, വേദിയില്‍ ഇരിപ്പിടം അഞ്ചുപേര്‍ക്ക് മാത്രം

English summary
Ayodhya temple bhoomi pujan; BJP leader K Surendran mocks Congress leaders in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X