കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: എല്ലാവരും ആഗ്രഹിച്ച തരത്തിലുള്ള വിധിയെന്ന് കെകെ മുഹമ്മദ്, കുറെ ആളുകള്‍ തന്നെ വേട്ടയാടി

Google Oneindia Malayalam News

ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീകോടതി വിധിയിലുടെ തന്‍റെ കണ്ടെത്തലുകള്‍ നീതീകരിക്കപ്പെട്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെകെ മുഹമ്മദ്. ഒരു കൂട്ടം ആളുകള്‍ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. നാമെല്ലാവരും ആഗഹിച്ച തരത്തിലുള്ള തീരുമാനമാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കെകെ മുഹമ്മദ് പറഞ്ഞു.

അയോധ്യയില്‍ പള്ളി നിലനിന്നിരുന്ന സ്ഥലത്ത് മറ്റൊരു നിര്‍മ്മിതി നിലനിന്നിരുന്നുവെന്നും അത് മുസ്ലിം നിര്‍മ്മിതി ആയിരുന്നില്ലെന്നും കെകെ മുഹമ്മദ് അടങ്ങുന്ന പുരാവസ്തു സംഘം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അംഗീകരിച്ചുകൊണ്ടാണ് കേസില്‍ കോടതി ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെക മുഹമ്മദിന്‍റെയും സംഘത്തിന്‍റെയും കണ്ടെത്തില്‍ കോടതി വിധിയില്‍ പ്രസ്താവിച്ചത് ഇങ്ങനെ..

മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍

മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൂര്‍ണ്ണമായും ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന് വാദം അംഗീകരിച്ചു. പള്ളി നിര്‍മ്മാണം മറ്റൊരു നിര്‍മ്മിതിക്ക് മുകളിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

മുസ്ലിം കെട്ടിടമായിരുന്നില്ല

മുസ്ലിം കെട്ടിടമായിരുന്നില്ല

ബാബരി മസ്ജിദിന് കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിര്‍മ്മിതി ഒരു മുസ്ലിം കെട്ടിമായിരുന്നില്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് പുരാവസ്തു വകുപ്പിന് കണ്ടെത്താനായില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.

ഉത്ഖനനം നടത്തിയ സംഘത്തില്‍

ഉത്ഖനനം നടത്തിയ സംഘത്തില്‍

അയോധ്യയിലെ തർക്കഭൂമിയിൽ ഉത്ഖനനം നടത്തിയ സംഘത്തില്‍ മലയാളിയായ കെക മുഹമ്മദ് ഇല്ലായിരുന്നുവെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. കെ.കെ മുഹമ്മദിന് അയോധ്യയുമായി ബന്ധമില്ലെന്ന് ചരിത്രകാരന്‍ ഇർഫാൻ ഹബീബ്, അലിഗഢ് മുസ്ലിം സർവ്വകലാശാല ചരിത്രവിഭാഗം മേധാവ് സയ്യിദ് അലി റിസ്വിയും ആരോപിച്ചു.

ആരോപണം തെറ്റ്

ആരോപണം തെറ്റ്

എന്നാൽ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും അയോധ്യയില്‍ ഉത്ഖനനം നടത്തിയ സംഘത്തില്‍ കെകെ മുഹമ്മദുമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി ഉത്ഖനനത്തിന് നേതൃത്വം നല്‍കിയ പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ ജനറൽ ബിബി ലാൽ രംഗത്ത് വരികയും ചെയ്തു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം
ട്രെയിനി എന്ന നിലയ്ക്ക്

ട്രെയിനി എന്ന നിലയ്ക്ക്

ട്രെയിനി എന്ന നിലയ്ക്കാണ് കെകെ മുഹമ്മദ് ഉത്ഖനനത്തില്‍ പങ്കെടുത്തതെന്ന് സംഘാംഗമായ രാമകാന്ത് ചതുര്‍വേദിയും വ്യക്തമാക്കി. ട്രെയിനി എന്ന നിലയ്ക്ക് പങ്കെടുത്തത് കൊണ്ടാണ് ഔദ്യോഗിക രേഖകളിൽ കെകെ മുഹമ്മദിന്‍റെ പേര് വരാത്തതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

കെകെ മുഹമ്മദിന്‍റെ പ്രതികരണം

ട്വീറ്റ്

 അയോധ്യ വിധി: തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ട്രസ്റ്റ് അയോധ്യ വിധി: തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ട്രസ്റ്റ്

 അയോധ്യ വിധി: തര്‍ക്കഭൂമി മൂന്നായി വിഭജിക്കേണ്ട, അലഹബാദ് ഹൈക്കോടതി വിധി തളളി അന്തിമ വിധി അയോധ്യ വിധി: തര്‍ക്കഭൂമി മൂന്നായി വിഭജിക്കേണ്ട, അലഹബാദ് ഹൈക്കോടതി വിധി തളളി അന്തിമ വിധി

English summary
Ayodhya verdict: I feel vindicated says K K Muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X