കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: കേരളവും അതീവ ജാഗ്രതയിൽ, കാസർഗോഡ് അഞ്ചിടത്ത് നിരോധനാജ്ഞ

Google Oneindia Malayalam News

Recommended Video

cmsvideo
144 in kerala and other states due to ayodhya case verdict | Oneindia Malayalam

തിരുവനന്തപുരം: 40 ദിവസത്തേ തുടർവാദത്തിന് ശേഷമാണ് അയോധ്യ കേസിൽ നിർണായക വിധി പുറപ്പെടുവിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ കനത്ത ജാഗ്രതയിലാണ്. സംസ്ഥാന കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.11ാം തീയതി വരെ നിരോധനാജ്ഞ തുടരും.

അയോധ്യ വിധി: മതസ്പർദ്ദ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരെതന്ന് പോലീസ് മുന്നറിയിപ്പ്!അയോധ്യ വിധി: മതസ്പർദ്ദ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരെതന്ന് പോലീസ് മുന്നറിയിപ്പ്!

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഡിജിപിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ ധരിപ്പിച്ചു. എസ്പിമാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. നവമാധ്യമങ്ങൾ മുഴുവൻ സമയവും നിരീക്ഷണത്തിലായിരിക്കുമെന്നും പ്രകോപനപരമായ പോസ്റ്റുകൾ പങ്കവയ്ക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ayodhya

റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും പരിശോധന നടത്തും. വിധി എന്താണെങ്കിലും ജനങ്ങൾ സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അയോധ്യകേസിൽ വിധി വരിക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ ഘടന ബെഞ്ചാണ് വിധി പറയുക. വിധിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Ayodhya verdict: Kerala on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X