അയോധ്യ വിധി: കോടതി വിധി മാനിക്കുന്നവെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍, സംഘര്‍ഷങ്ങള്‍ ഉണ്ടാക്കരുത്
മലപ്പുറം: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയര്‍മാന്‍ ഇകെ വിഭാഗം സുന്നി നേതാവുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 'സുപ്രീം കോടതി വിധി മാനിക്കുന്നു. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താം'- ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയുമായി ബന്ധപ്പെട്ട് ആരും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിച്ചി സമാധാനം ഉണ്ടാക്കാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് വസതിയില്‍ മറ്റന്നാള്‍ ചേരുന്ന പാര്‍ട്ടി യോഗത്തില്‍ കോടതി വിധി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ അതിന് ശേഷം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോടതി വിധി എന്തായാലും നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലിനിര്‍ത്തുന്നതില്‍ എല്ലാവരും പ്രതിജ്ഞാ ബന്ധരാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോടി വിധി ഏത് തരത്തിലായാലും അത് സംയമനത്തോടെ സ്വീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും ഉണ്ടാക്കുവാനുള്ള ശ്രമമുണ്ടായാല്‍ അതില്‍പ്പെടരുത്. സമാധാനം തകര്‍ക്കുന്ന ഒരു കാര്യവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications