കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ആരോഗ്യപദ്ധതി വേണ്ടെന്ന് കേരളം; നഷ്ടം 23 ലക്ഷം കുടുംബങ്ങള്‍ക്ക്!! രാഷ്ട്രീയക്കളി

Google Oneindia Malayalam News

കൊച്ചി: ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരളം പങ്കാളിയാകില്ല. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കേരളം തയ്യാറായിട്ടില്ല. പദ്ധതിയോട് താല്‍പ്പര്യമില്ലാത്തതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ വിശദമാക്കുന്നുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

 ദരിദ്ര ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട്

ദരിദ്ര ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട്

രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കുന്നത്. ഈ മാസം 25ന് രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പദ്ധതിയോട് വിമുഖത കാട്ടിയിരിക്കുകയാണ്. കേരളത്തിലെ 23 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയില്‍ വരിക.

 ധാരണാപത്രം ഒപ്പുവച്ചില്ല

ധാരണാപത്രം ഒപ്പുവച്ചില്ല

കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചാല്‍ മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളൂ. എന്നാല്‍ കേരളം അതിന് തയ്യാറായിട്ടില്ല. പദ്ധതി നടപ്പാക്കിയാല്‍ നഷ്ടം വരുമെന്നാണ് കേരളം പറയുന്നത്. കേരളത്തിലെ ഗ്രാമീണ മേഖലയിലെ 18.50 ലക്ഷം കുടുംബങ്ങളും നഗരങ്ങളിലെ അഞ്ച് ലക്ഷം കുടുംബങ്ങളുമാണ് പദ്ധതിയുടെ പരിധിയില്‍ വരിക.

മൂന്ന് തരത്തില്‍ പദ്ധതി

മൂന്ന് തരത്തില്‍ പദ്ധതി

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളോടും കേരളം വിമുഖത കാണിക്കുന്നുവെന്ന ആരോപണം നേരത്തെയുള്ളതാണ്. പദ്ധതി നടപ്പാക്കുന്നതിന് ദേശീയ ആരോഗ്യ ഏജന്‍സി പോലെ സംസ്ഥാനത്തും ആരോഗ്യ ഏജന്‍സികള്‍ രൂപീകരിക്കണം. ഇന്‍ഷുറന്‍സ്, ട്രസ്റ്റ്, ഇവ രണ്ടും ചേര്‍ന്ന ഹൈബ്രിഡ് മാതൃക എന്നീ മൂന്ന് തരത്തില്‍ സംസ്ഥനങ്ങള്‍ക്ക് പദ്ധതി നടപ്പാക്കാം.

പ്രധാന ആശുപത്രികള്‍ തയ്യാര്‍

പ്രധാന ആശുപത്രികള്‍ തയ്യാര്‍

പ്രധാനമന്ത്രി ജന ആരോഗ്യ യോജനയാണ് ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ നടപ്പാക്കുന്നത്. ദേശീയ ആരോഗ്യ ഏജന്‍സിക്കാണ് പദ്ധതിയുടെ ചുമതല. നിലവില്‍ 15500 ആശുപത്രികള്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന സ്വകാര്യ ആശുപത്രികളും ഇതില്‍പ്പെടും.

 കേരളം പറയുന്നത്

കേരളം പറയുന്നത്

നിലവില്‍ സംസ്ഥാനത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. എന്നാല്‍ ആയുഷ്മാന്‍ ഭാരതിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്. പദ്ധതിയില്‍ അംഗമായാല്‍ കേരളം കേന്ദ്രത്തേക്കാല്‍ അധിക പ്രീമിയം അടയ്‌ക്കേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ദില്ലി, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതിയില്‍ ഭാഗമായിട്ടില്ല.

 150 രൂപ കുറവ്

150 രൂപ കുറവ്

പദ്ധതിയില്‍ ചേരുന്നതിന് സംസ്ഥാന ധനവകുപ്പിന്റെ അനുമതി വേണം. ഈ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയിട്ട് തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി കേരളം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 150 രൂപയുടെ കുറവ് ആയുഷ്മാന്‍ പദ്ധതിയിലുണ്ടാകും. ഇക്കാര്യം കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

English summary
Ayushman Bharat Medical Scheme: Kerala will not be part of it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X