മുഖ്യമന്ത്രി ഇടപെട്ടു...അയ്യങ്കാളി ജയന്തി ദിനത്തില്‍ കോളേജുകള്‍ക്കും അവധി
2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 ന് പൊതു അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: അയ്യങ്കാളി ദിനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവധി. ഓഗസ്റ്റ് 28 ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് തിരുത്തിയത്. മൂന്നു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച അവധി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ നടപടി. 2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 ന് പൊതു അവധി പ്രഖ്യാപിച്ചത്.
അയ്യങ്കാളിയുടെ 154ാമത് ജന്മദിനാഘോഷം തിങ്കളാഴ് നടക്കാനിരിക്കെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും അവധി റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ കോളേജുകള്‍, ഐഎച്ച് ആര്‍ഡി, എല്‍ബിഎസ്/ എസ് സിടി, തുടങ്ങിയവയ്ക്ക് കീഴിലെ കോളേജുകള്‍, സര്‍വകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം നടക്കുന്ന സമയമായതിനാലാണ് അവധി നല്‍കാതിരുന്നതെന്നായിരുന്നു വിശദീകരണം ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തിന് കോളേജ് ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നിരിക്കെയാണ് ഇവരുടെ അവധി ഒന്നടങ്കം റദ്ദാക്കി ഉത്തരവിറങ്ങിയത്. 2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications