കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ഇടപെട്ടു...അയ്യങ്കാളി ജയന്തി ദിനത്തില്‍ കോളേജുകള്‍ക്കും അവധി

2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 ന് പൊതു അവധി പ്രഖ്യാപിച്ചത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: അയ്യങ്കാളി ദിനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവധി. ഓഗസ്റ്റ് 28 ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് തിരുത്തിയത്. മൂന്നു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച അവധി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ നടപടി. 2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 ന് പൊതു അവധി പ്രഖ്യാപിച്ചത്.

അയ്യങ്കാളിയുടെ 154ാമത് ജന്‍മദിനാഘോഷം തിങ്കളാഴ് നടക്കാനിരിക്കെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും അവധി റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ കോളേജുകള്‍, ഐഎച്ച് ആര്‍ഡി, എല്‍ബിഎസ്/ എസ് സിടി, തുടങ്ങിയവയ്ക്ക് കീഴിലെ കോളേജുകള്‍, സര്‍വകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

College

പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം നടക്കുന്ന സമയമായതിനാലാണ് അവധി നല്‍കാതിരുന്നതെന്നായിരുന്നു വിശദീകരണം ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തിന് കോളേജ് ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നിരിക്കെയാണ് ഇവരുടെ അവധി ഒന്നടങ്കം റദ്ദാക്കി ഉത്തരവിറങ്ങിയത്. 2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്.

English summary
Ayyankali Birthday is holiday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X